റൊമാൻസ് തന്നെ വിട്ടതിന് കാരണം അതാണ്, ശാലിനി വളരെ നന്നായി തമിഴ് സംസാരിക്കും; മാധവൻ

റൊമാന്റിക് ഹീറോയായി തരം​ഗം സൃഷ്ടിച്ച താരമാണ് മാധവൻ. അലെെപായുതേ റൺ തുടങ്ങിയ സിനിമകൾ വൻ വിജയമായിരുന്നു. ഒരു ഘട്ടത്തിൽ കരിയറിനെ മറ്റൊരു ട്രാക്കിലേക്ക് മാധവൻ മാറ്റി. വ്യത്യസ്തമായ റോളുകളാണ് ഇന്ന് നടൻ ചെയ്യുന്നത്. ടെസ്റ്റ് ആണ് മാധവന്റെ പുതിയ സിനിമ. നയൻതാര, സിദ്ധാർത്ഥ്, മീര ജാസ്മിൻ തുടങ്ങി വലിയ താരനിര സിനിമയിൽ അണിനിരക്കുന്നു. തന്റെ റൊമാന്റിക് ഹീറോ ഇമേജിനെക്കുറിച്ചും ഒപ്പം അഭിനയിച്ച നടിമാരെക്കുറിച്ചും സംസാരിക്കുകയാണ് മാധവനിപ്പോൾ.

ഹിന്ദിയിൽ ഒരു റൊമാന്റിക് സിനിമ മാത്രമാണ് ഞാൻ ചെയ്തത്. മിന്നലേയുടെ റീമേക്കിൽ. പിന്നീട് രം​ഗ് ദേ ബസ്താനിയിൽ കുറച്ച് റാെമാന്റിക് സീനുണ്ടായിരുന്നു. തമിഴിൽ റൊമാന്റിക്കായി ഞാൻ ഒരുപാട് സിനിമകൾ ചെയ്തിട്ടില്ല. അലെെപായുതേയും മിന്നലേയും മാത്രമാണ്. ഒരു പരിധി വരെ റൺ എന്ന സിനിമയിലും. മുപ്പത് വയസായി, ചോക്ലേറ്റ് ബോയ് റോൾ മാത്രം ചെയ്ത് കൊണ്ടിരുന്നാൽ ഇമേജ് മാറ്റാൻ പറ്റില്ലെന്ന് അലെെപായുതേ ചെയ്യുമ്പോഴേ എനിക്ക് മനസിലായി.

ആ സമയത്ത് ഒരു 37 വയസ് വരെ എനിക്ക് അത്തരം റോളുകൾ ചെയ്യാമായിരുന്നു. പക്ഷെ ഒരു അഭിനേതാവെന്ന നിലയിൽ എന്റെ ശക്തിയും ദൗർബല്യവും മനസിലാക്കാൻ ആ ഒരു വർഷം മതിയായിരുന്നു. ഭയങ്കരമായി ഡാൻസ് ചെയ്ത് ആളുകളുടെ മനസ് കീഴടക്കാൻ പറ്റില്ലെന്ന് മനസിലായി. ആക്ഷനും ഡ്രാമയും ഈ മുഖത്തിന് എത്ര മാത്രം ചേരുമെന്ന് എനിക്കറിയില്ല. റൺ എന്ന സിനിമയിൽ ഒരു പരിധി വരെ സ്വീകരിച്ചു. ആ സമയത്ത് ഇൻഡസ്ട്രിയിൽ അർത്ഥവത്തായ റോളുകളുടെ വിടവുണ്ടായിരുന്നു

കമൽ സർ ഒരു പരിധി വരെ ചെയ്തിരുന്നു. എല്ലാവരും ഹീറോയിസത്തിലാണ് ശ്രദ്ധ കൊടുത്തതെന്നും മാധവൻ വ്യക്തമാക്കി. ആദ്യ സിനിമയിൽ ശാലിനിയായിരുന്നു എന്റെ നായിക. അവരാണ് തമിഴ് പെൺകുട്ടി. എനിക്കൊപ്പം അഭിനയിച്ച അവസാനത്തെ തമിഴ് പെൺകുട്ടിയായ നായിക. അതിന് ശേഷം ഞാൻ ചെയ്ത സിനിമയിലൊന്നും തമിഴ് നായികമാരില്ലായിരുന്നു. ഭാഷയറിയുന്നവരാണെങ്കിൽ ഒപ്പം അഭിനയിക്കാൻ എളുപ്പമാണ്. അതിൽ മെച്ചപ്പെടുത്താൻ പറ്റും. നോർത്തിലെ നായികമാർക്ക് എഴുതുന്ന ഡയലോ​ഗ് മാത്രം പറയും.

റൊമാൻസ് തന്നെ വിട്ടതിന് ഒരു വലിയ കാരണം അതാണ്. ശാലിനി വളരെ നന്നായി തമിഴ് സംസാരിക്കുമെന്നും മാധവൻ ചൂണ്ടിക്കാട്ടി. ലെെവ് സൗണ്ട് ഉള്ള സിനിമയിലേ അഭിനയിക്കൂ എന്ന് ഞാൻ തീരുമാനിച്ചതാണ്. ടെസ്റ്റിൽ നയൻതാര ആദ്യമായി ലെെവ് സൗണ്ട് നൽകി. ഭം​ഗിയുള്ള ശബ്ദത്തിൽ നന്നായി ചെയ്തു. അപ്പോൾ തനിക്കും പൂർണമായും കഥാപാത്രത്തിലേക്ക് നൽകാനായെന്നും മാധവൻ വ്യക്തമാക്കി. നയൻതാര ഷൂട്ടിം​ഗുമായി വളരെ നന്നായി സഹകരിച്ചെന്നും മാധവൻ പറയുന്നുണ്ട്. ടെസ്റ്റിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ബിഹെെന്റ് വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. അലെെപായുതേ ആണ് ശാലിനിയും മാധവനും ഒരുമിച്ച് അഭിനയിച്ച സിനിമ. 2000 ൽ റിലീസ് ചെയ്ത സിനിമ വൻ ഹിറ്റായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *