റൊമാന്റിക് ഹീറോയായി ഗൗതം മേനോൻ; ഒറ്റദിവസം കൊണ്ട് യൂട്യൂബിൽ ട്രെൻഡിംഗ്

പ്രകാശൻ പറക്കട്ടെയ്ക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ‘അനുരാഗം’ എന്ന ചിത്രത്തിലെ തമിഴ് മെലഡി ഗാനം റീലീസായി. മോഹൻ രാജ് എഴുതിയ വരികൾക്ക് ജോയൽ ജോൺസ് സംഗീതം നല്കി, കവർ ഹനാൻഷാ, ജോയൽ ജോൺസ് എന്നിവർ ചേർന്ന് ഗാനം ആലപിച്ച ‘യെഥുവോ ഒൺട്ര്..’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

പ്രണയസിനിമകൾക്ക് മറ്റൊരു മാനം നൽകിയ ഗൗതം വാസുദേവ് മേനോനെ ഒരുപാട് വില്ലൻ വേഷങ്ങളിൽ ആളുകൾക്ക് പരിചിതമാണെങ്കിലും ഇതാദ്യമായാണ് തന്റെ സിനിമകളിലെ നായകന്മാരെ പോലേ ഗിറ്റാറും പിടിച്ച്, പാട്ടും പാടി റൊമാന്റിക് ഹീറോയായി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. കൂടെ ലെനയും.

അശ്വിൻ ജോസാണ് അനുരാഗത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ജോണി ആന്റണി,ദേവയാനി, ഷീല, ഗൗരി ജി കിഷൻ, മൂസി, ലെന, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരാണ് ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രമുഖ താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *