റൊമാന്റിക് വേഷങ്ങൾ സിനിമയിൽ ചെയ്തു, അവ ഭർത്താവ് കാണുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല; മാധവി

ആകാശദൂത് സിനിമാപ്രേമികൾക്ക് ഇന്നും നൽകുന്നത് സങ്കടം മാത്രമാണ്. അതിൽ ആനിയുടെ വേഷം കൈകാര്യം ചെയ്ത മാധവിയും മലയാളികളുടെ പ്രിയതാരമാണ്. ഇന്ത്യയിലെ അഞ്ച് ഭാഷകളിൽ ഒരേസമയം സിനിമകളിൽ നിറഞ്ഞാടിയ താരം ഇപ്പോൾ എവിടെയാണന്നറിയാമോ? ഭർത്താവും കുട്ടികളുമായി മാധവി ന്യൂ ജേഴ്സിയിലാണ് താമസം. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും പൂർണമായും മാറിനിന്ന താരം സോഷ്യൽമീഡിയയിൽ ഇപ്പോഴും സജീവമാണ്.

ഫാർമസ്യൂട്ടിക്കൽ ബിസിനസ് മാൻ റാൽഫ് ശർമയാണ് മാധവിയുടെ ഭർത്താവ്. 1996ലാണ് ഇരുവരും വിവാഹിതരായത്. ഇരുവർക്കും മൂന്ന് പെൺകുട്ടികളാണ്. ഇപ്പോഴിതാ താരത്തിന്റെ പഴയകാല അഭിമുഖമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.താൻ അഭിനയിച്ച സിനിമളൊന്നും ഭർത്താവ് കണ്ടിട്ടില്ലെന്നാണ് മാധവി പറഞ്ഞത്.

‘വിവാഹശേഷം ഭർത്താവിനോട് പറഞ്ഞ ഒരേയൊരു ആവശ്യം അതുമാത്രമായിരുന്നുവെന്നും താരം പറഞ്ഞു. ഒരുപാട് റൊമാന്റിക് വേഷങ്ങൾ സിനിമയിൽ ചെയ്തിട്ടുണ്ട്. അതെല്ലാം ഭർത്താവ് കാണുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല. റാൽഫ് തന്നെ ഒരു സാധാരണ സ്ത്രീയായിട്ട് മാത്രമേ കാണാവൂ. എന്റെ പഴയകാല ചിത്രങ്ങൾ കാണുമ്പോൾ താനൊരു സെലിബ്രിറ്റിയാണെന്ന തോന്നൽ ഭർത്താവിനുണ്ടാകും.ആ ചിന്ത ഒരിക്കലും ഉണ്ടാകാതിരിക്കാനാണ് അങ്ങനെ ചെയ്തത്. ഭർത്താവും ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ആരെങ്കിലും താൻ അഭിനയിച്ച ചിത്രങ്ങൾ കണ്ടിട്ടുണ്ടോയെന്ന് റാൽഫിനോട് ചോദിച്ചാൽ അദ്ദേഹം കണ്ടിട്ടുണ്ടെന്നാണ് പറയുന്നത്. ഞാൻ അഭിനയിച്ച ഒരേയൊരു ചിത്രം മാത്രമാണ് റാൽഫ് കണ്ടിട്ടുളളത്. അത് ആകാശദൂതിന്റെ തെലുങ്ക് റീമേക്ക് മാത്രമാണ്. അന്നാണ് ഒരു അഭിനേത്രി എന്ന നിലയിൽ ഭർത്താവ് തന്നെ കണ്ടത്. ഞാൻ നല്ലൊരു നടിയാണെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു’-

താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *