‘രാസ്ത’; ജനുവരി 5ന് തിയേറ്ററുകളിലേക്കെത്തും

 മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച സംവിധായകൻ അനീഷ് അൻവറിന്റെ പുതിയ ചിത്രം രാസ്ത ജനുവരി 5 ന് തിയേറ്ററുകളിലേക്കെത്തും. റിലീസിനു മുന്നോടിയായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച പ്രീ ലോഞ്ച് ഇവെന്റിൽ ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും സിനിമാ രംഗത്തെ പ്രഗത്ഭരും പങ്കെടുത്തു. സർജാനോ ഖാലിദ്, അനീഷ് അൻവർ. അനഘ നാരായണൻ, സുധീഷ്, ഇർഷാദ്, വിജയ് ബാബു, അഭിലാഷ് പിള്ള , വിഷ്ണുശങ്കർ, പൊന്നമ്മബാബുആശ അരവിന്ദ്, ഷിബു ജി സുശീലൻ ലിയോ തദേവൂസ്സ് , സൂരജ് സന്തോഷ് അൻവർ അലി തുടങ്ങി നിരവധിപേർ ചടങ്ങിന്റെ ഭാഗമായിരുന്നു.

ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒമാനിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമായ രാസ്തയിൽ അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും സാങ്കേതിക പ്രവർത്തകരുടെ മികവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. പ്രേക്ഷകന് തിയേറ്റർ എക്‌സ്പീരിയൻസ് പൂർണമായും സമ്മാനിക്കുന്ന ചിത്രത്തിൽ സർജാനോ ഖാലിദ്, അനഘാ നാരായണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലു എന്റർടെയിൻമെന്റിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന ‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *