രഞ്ജൻപ്രമോദിന്റെ ” O. ബേബി ” ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

രക്ഷാധികാരി ബൈജു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ഒ ബേബി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകനും നടനുമായ ദിലീഷ് പോത്തൻ ആദ്യമായി നായകനാവുന്ന ചിത്രമാണ് ‘ഒ ബേബി’. ദിലീഷ് പോത്തനൊപ്പം രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, നടൻ എം ജി സോമന്റെ മകനായ സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേവർപള്ളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ ചാലിൽ ക്യാമറ നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്. വരുൺ കൃഷ്ണ, പ്രണവ് ദാസ് ചേർന്ന് ഗാനങ്ങൾക്ക് ഈണം നൽകുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്തിയത് ലിജിൻ ബാംബിനോ, സൗണ്ട് ഡിസൈൻ: ഷമീർ അഹമ്മദ് എന്നിവരാണ് അണിയറശിൽപ്പികൾ.

Leave a Reply

Your email address will not be published. Required fields are marked *