തരുൺ മൂർത്തിയുടെ സംവിധാനത്തിൽ വർഷങ്ങൾക്ക് ശേഷം മോഹൻലാലും-ശോഭനയും ജോഡികളായി എത്തുന്ന ‘തുടരും’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ഒരു ഫാമിലി/കോമഡി ഡ്രാമയാണ് സിനിമ എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. എന്നാൽ പോലും ട്രെയ്‌ലറിൻറെ അവസാനം നിഗൂഢത ഒളിപ്പിക്കാനും അണിയറപ്രവർത്തകർ ശ്രമിക്കുന്നുണ്ട്.
മോഹൻലാൽ ട്രെയ്‌ലറിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. വിൻറേജ് മോഹൻലാൽ ഭാവങ്ങളും ട്രെയ്‌ലറിൽ നിഴലിച്ച് കാണാം. ടാക്‌സി ഡ്രൈവറായി എത്തുന്ന മോഹൻലാലിൻറെ ഭാര്യയായാണ് ശോഭന എത്തുന്നത്. , ബിനു പപ്പു,മണിയൻപിള്ള രാജു തുടങ്ങിയവരെയും ട്രെയ്‌ലറിൽ കാണാം. ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, കൃഷ്ണ പ്രഭ, തോമസ് മാത്യു, അമൃത വർഷിണി, അബിൻ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് സസ്‌പെൻസുകൾ പലത് പ്രതീക്ഷിക്കാമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി വംസിദാനം ചെയ്യുന്ന ചിത്രം ഒരുപാട് റിലീസ് പ്രതിസന്ധികൾ നേരിട്ടിരുന്നു. ഷാജി കുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു. ചിത്രസംയോജനം ചെയ്തിരിക്കുന്നത് ഷഫീഖ് വി.ബി, നിഷാദ് യൂസഫ് എന്നിവരാണ്.