മോമോ ഇൻ ദുബായ് ഫെബ്രുവരി 3-ന് തിയേറ്ററുകളിലെത്തുന്നു

അനു സിത്താര, അനീഷ് ജി മേനോൻ, ജോണി ആൻറണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീൻ അസ്‌ലം സംവിധാനം ചെയ്യുന്ന ‘മോമോ ഇൻ ദുബായ്’ ഫെബ്രുവരി 3ന് തിയേറ്ററുകളിലെത്തുന്നു.

ലീഡറും എന്തിനും പോന്ന ഉഴപ്പനും കുസൃതിക്കാരനുമായ മോമോ ഒരിക്കൽ വെക്കേഷന് വീട്ടുക്കാർക്കൊപ്പം ദുബായിൽ എത്തുന്നു.. പിന്നീട് നടന്നതെല്ലാം ഇത് വരെ കാണാത്ത ദുബൈ കാഴ്ചകളും രസകരമായ മിഡിൽ ക്ലാസ് ജീവിത സാഹചര്യങ്ങളും.. പ്രിവ്യു ഷോ കണ്ടവർ ഒന്നടങ്കം പറഞ്ഞു ‘മോമോ കലക്കി’.

ഇത് കുട്ടികളുടെ സിനിമയാണ്. അവരുടെ സ്വപ്നങ്ങളുടെ കഥയാണ്. അവരുടെ സൗഹൃദത്തിന്റെ കഥയാണ്. സ്‌നേഹത്തിന്റെ തിളക്കമാണ്. നമ്മള് അറിയാത്ത അവരുടെ ഉള്ളം അറിയാൻ അസുലഭ അവസരം. കുട്ടികൾക്കൊപ്പം വീട്ടുക്കാർ ഈ ചിത്രം കാണണം.

Leave a Reply

Your email address will not be published. Required fields are marked *