അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്‌ലം സംവിധാനം ചെയ്യുന്ന മോമോ ഇന്‍ ദുബായ്- ഫെബ്രുവരി മൂന്നിന് ഐക്കോണ്‍ സിനിമാസ് പ്രദര്‍ശനത്തിനെത്തിക്കും. ചിരിമാല തീര്‍ത്ത ജോ ആന്‍ഡ് ജോ പ്രൊഡക്ഷന്‍ ടീമും, ജാനേ മന്‍, ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളുടെ വിതരണക്കാരും വീണ്ടും ഒന്നിക്കുന്ന കിഡ്‌സ് ആന്റ് ഫാമിലി എന്റെര്‍റ്റൈനര്‍ ചിത്രമാണ് ‘മോമോ ഇന്‍ ദുബായ്’.
സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്‌റ്റോറി എന്നീ ചിത്രത്തിനു ശേഷം സക്കരിയയുടെയും ആയിഷ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആഷിഫ് കക്കോടിയുടെയും തിരക്കഥയില്‍ ഒരുങ്ങുന്ന മോമോ ഇന്‍ ദുബായ് പ്രമേയം കൊണ്ട് വ്യത്യസ്തമാണ്. ഇമാജിന്‍ സിനിമാസ്, ക്രോസ് ബോര്‍ഡര്‍ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരിസ് ദേശം, പി.ബി അനീഷ്, നഹല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ‘മോമോ ഇന്‍ ദുബായ്’ നിര്‍മിക്കുന്നത്.
സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. ഛായാഗ്രഹണം സജിത് പുരുഷു, സംഗീതം ജാസി ഗിഫ്റ്റ്, എഡിറ്റര്‍ രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, മോഹന്‍ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി.