മൂര്‍ഖന്‍ അഭിനയിച്ച പ്രീ വെഡിങ് ഫോട്ടോ ഷൂട്ട്; അപാരം, മനോഹരം..!

ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല..! ഏതുതരം ആഘോഷമായാലും അതെല്ലാം ക്യാമറയിലാക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. വിവിധ ഫോട്ടോഷൂട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. പ്രീ വെഡിങ് ഫോട്ടോഷൂട്ടിന് വ്യത്യസ്തത തേടുന്നവരാണ് പുതുതലമുറക്കാര്‍. വ്യത്യസ്തതകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട് ജോഡികള്‍. തങ്ങളുടെ ഫോട്ടോഷൂട്ട് വ്യത്യസ്തമാകാനും വൈറലാകാനും പതിവുശൈലിയില്‍നിന്നു വ്യത്യസ്തമായി വലിയ പരീക്ഷണങ്ങള്‍ ജോഡികള്‍ നടത്താറുണ്ട്.അത്തരത്തില്‍ വളരെ വ്യത്യസ്തമായ ഒരു പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് കാഴചക്കാരെ അമ്പരിപ്പിച്ചു. കഴിഞ്ഞമാസം 27നാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്. വിവേക് എന്ന അക്കൗണ്ടില്‍നിന്നു പങ്കുവച്ച വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വന്‍ തരംഗമായി മാറുകയും ചെയ്തു. ആശയപരമായ വ്യത്യസ്തതയാണ് വീഡിയോ വൈറലായതിനു പിന്നിലെ കാരണം. കഥ പറയുന്നതുപോലെയാണ് ചിത്രങ്ങള്‍. വീടിനു വെളിയിലിറങ്ങുന്ന പെണ്‍കുട്ടി തന്റെ മുന്നിലൊരു മൂര്‍ഖനെ കാണുന്നു. ഭയന്നുപോയ പെണ്‍കുട്ടി പിന്നീട്, പാമ്പുപിടിത്തക്കാരെ വിളിക്കുന്നു. പാമ്പിനെ പിടിക്കാന്‍ രണ്ടു യുവാക്കള്‍ സ്‌കൂട്ടറില്‍ വീട്ടിലെത്തുന്നു.

അതിലൊരാള്‍ പാമ്പിനെ പിടിച്ചു കൂട്ടിന്നകത്താക്കുന്നു. പെണ്‍കുട്ടി ഇതെല്ലാം ആരാധനയോടെ കണ്ടുനില്‍ക്കുന്നു. ഇരുവരുടെയും മനസില്‍ പ്രണയത്തിന്റെ വിത്തുമുളപൊട്ടാന്‍ തുടങ്ങിയ നിമിഷങ്ങള്‍. പെണ്‍കുട്ടിയോടു ഫോണില്‍ വിളിക്കാം എന്ന ആംഗ്യം കാണിച്ച് യുവാവു തിരിച്ചുപോകുന്നു. തുടര്‍ന്ന് പ്രണയത്തിലാകുന്നു. ഫോണില്‍ സംസാരിക്കുന്നു. ഫോട്ടോയുടെ അവസാനം ഇരുവരും കൈകോര്‍ത്തു നടന്നുപോകുന്നു. ഫ്രെയിമില്‍ തലയുയര്‍ത്തി അവരെ നോക്കുന്ന മൂര്‍ഖനെയും കാണാം. വധുവിനെയും വരനെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ഓണ്‍ലൈന്‍സമൂഹം അവരെ ആശംസകള്‍കൊണ്ടു പൊതിഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *