” മലർ മഞ്ഞു തുള്ളിയായ് “; മ്യൂസിക്ക് വീഡിയോ ആൽബം റിലീസായി

ഡ്യുസ് വിഷൻസിന്റെ ബാനറിൽ നോബിൾ ആൻ്റണി, അരുണിമ ഷാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് കണ്ണോൽ സംവിധാനം ചെയ്യുന്ന ” മലർ മഞ്ഞു തുള്ളിയായ്…”എന്ന മ്യൂസിക്ക് വീഡിയോ ആൽബം എസ്സാർ എന്റർടൈൻമെന്റ് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു.

ജയൻ ടി ക്ഷത്രിയ എഴുതിയ വരികൾക്ക് നെൽസ് സംഗീതം പകർന്ന്ഗോകുൽ ഉണ്ണികൃഷ്ണൻ ആലപിച്ച വീഡിയോ ആൽബത്തിന്റെ ഛായാഗ്രഹണം ഉമേഷ് കുമാർ മാവൂർ നിർവ്വഹിക്കുന്നു.

മദീന, സിജോ തോമസ്, അനിൽ കുമാർ തൊമ്മൻകുത്ത്, രാജേഷ് കെ എസ് വണ്ണപ്പുറം, ഷാജൻ, ഹെൻഡ്രിക് നോബിൾ, നന്ദന സുന്ദർ, വൃന്ദ എസ് ജ്യോതിസ്, കാർത്തിക് കെ മഹേഷ്, വൈഗ നവീൻ തുടങ്ങിയവർ അഭിനയിക്കുന്ന ഈ വീഡിയോ ആൽബം പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്നു.

സഹ നിർമ്മാണം- രമേഷ് ഖാൻ, ഷിൻസി സാൻ കോതമംഗലം. എഡിറ്റിംഗ്-ഫസ്റ്റ് കട്ട് സ്റ്റുഡിയോ, വസ്ത്രലങ്കാരം-മന്ത്ര ടെക്സോഫൈൻ വണ്ണപ്പുറം,ചമയം മദീന, സെക്കന്റ് ക്യാമറ- സോനു,സാങ്കേതിക സഹായം-ദീപ കെ എസ്,അർജുൻ എസ്. പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *