‘മമ്മൂട്ടി എന്റെ അവസരം ഇല്ലാതാക്കിയെന്ന് കേട്ടു, ഇന്നസെന്റ് ചേട്ടനോട് സൂചിപ്പിച്ചപ്പോൾ മറുപടി ഇതായിരുന്നു’; നടി ഉഷ

ഒരു കാലത്തെ മലയാള സിനിമയിലെ നിറ സാന്നിദ്ധ്യമായിരുന്നു നടി ഉഷ. പിന്നെ അധികം വിവരങ്ങളൊന്നും നടിയെക്കുറിച്ച് അറിഞ്ഞില്ലെങ്കിലും അടുത്തിടെ താരം ഒരു സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 90കളിൽ മോഹൻലാലിനൊപ്പം തിളങ്ങിയ നടിയെ മനസിലായോ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. അതിന് ശേഷം വീണ്ടും ഉഷയെയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾ കാത്തിരുന്നു.

ഇപ്പോഴിതാ നടി ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖമാണ് ചർച്ചയാകുന്നത്. തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം സിനിമയിൽ നിന്നും അവസരം ഇല്ലാത്താക്കിയ നടനെക്കുറിച്ചും ഉഷ വെളിപ്പെടുത്തി. മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ അവസരങ്ങൾ ഇല്ലാത്താക്കാൻ ശ്രമിച്ചുവെന്ന് താൻ അറിഞ്ഞതായി ഉഷ അഭിമുഖത്തിൽ പറയുന്നത്. മലയാളത്തിന്റെ മെഗാ താരം ഉഷ എന്ന നടിയുടെ അവസരങ്ങൾ ഇല്ലാത്താക്കാൻ ശ്രമിച്ചുവെന്ന് ഒരു കമന്റ് കണ്ടിരുന്നുവെന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് ഇക്കാര്യം നടി പറഞ്ഞത്.

‘ഞാനും ഇത്തരം കമന്റുകൾ വായിച്ചിട്ടുണ്ട്. മമ്മൂക്ക എന്റെ അവസരം ഇല്ലാത്താക്കാൻ ശ്രമിച്ചുവെന്ന്. എനിക്ക് മനസിലായില്ല എന്താണ് അങ്ങനെ പറഞ്ഞതെന്ന്. അങ്ങനെ ചില ചിത്രങ്ങളിൽ നിന്ന് എന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. ആദ്യം നല്ല വിഷമം തോന്നി. അന്നത്തെ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ചേട്ടനോട് ഞാൻ അത് സൂചിപ്പിച്ചിരുന്നു. അമ്മയുടെ ജനറൽ ബോഡി നടന്ന സമയത്താണ് അത് ഞാൻ സൂചിപ്പിച്ചത്. ഇങ്ങനെ ഒരു കാര്യം ഉണ്ട് എല്ലാവരും പറയുന്നുവെന്നാണ് ഞാൻ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞത്. ചേട്ടൻ എന്നോട് ഞാൻ മമ്മൂട്ടിയോട് ചോദിക്കാമെന്ന് പറഞ്ഞു. പക്ഷേ ഞാൻ സമ്മതിച്ചില്ല. എനിക്ക് അതിൽ സങ്കടമോ പരാതിയോ ഇല്ലെന്ന് മമ്മുക്കയോട് പറയണമെന്ന് അന്ന് ഞാൻ പറഞ്ഞു’, ഉഷ വ്യക്തമാക്കി.

ഇപ്പോൾ ഇടതുപക്ഷ പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഡാൻസ് ക്ലാസ് നടത്തുന്നുണ്ടെന്നും ഉഷ പറഞ്ഞു. നല്ല അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പെപ്പെയുടെ പുതിയ ഒരു സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നും നടി വ്യക്തമാക്കി. ‘മോഹൻലാലുമായി നല്ല ബന്ധമാണ്. ഈ സീസണിലെ ബിഗ് ബോസിൽ വിളിച്ചിരുന്നു. പക്ഷേ ആ സമയം നല്ല തിരക്കുള്ള സമയമായിരുന്നു. കാരണം ഡാൻസ് സ്‌കൂളിന്റെ ഓപ്പണിംഗ് പിന്നെ തിരഞ്ഞെടുപ്പ് അതിന്റെ തിരക്കിലായതിനാൽ ഞാൻ ആ ഓഫർ വേണ്ടെന്ന് വച്ചു. പിന്നെ വലിയ താൽപര്യം ഇല്ലായിരുന്നു ആ ഷോയിലേക്ക് പോകാൻ’, താരം വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *