മമ്മൂട്ടിയും ജ്യോതികയുമൊരുമിക്കുന്ന കാതൽ ; ഫസ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘കാതൽ’. വർഷങ്ങൾക്ക് ശേക്ഷം ജ്യോതിക ഈ ചിത്രത്തിൽ നായികയായി എത്തിന്നു എന്നത് ഒരു പ്രത്യേകതയായി കാണാവുന്നതാണ്. ജിയോ ബേബി  സംവിധാനം ചെയ്യുന്ന ഏഴാമത്തെ സംവിധാന സംരംഭമാണ് ‘കാതൽ’. ദുൽക്കർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ആണ് കാതൽ തീയേറ്ററുകളിലെത്തിക്കുന്നത് .പണപ്പറമ്പിൽ ഇസ്മായിൽ മമ്മൂട്ടി എന്ന മുഹമ്മദ് കുട്ടി ,അദ്ദേഹത്തിന്റെ ഭാര്യസുൽഭത് മുഹമ്മദ് കുട്ടി,മമ്മൂട്ടിയുടെ മേക്ക്അപ് മാനും എം ഒ ദേവസ്യയുടെ മകനുമായ ജോർജ് സെബാസ്റ്യൻ എന്നിവർ ചേർന്ന് രൂപീകരിച്ച ഈ കമ്പനിയുടെ സിനിമാക്കമ്പനിയാണ് കാതൽ നിർമ്മിക്കുന്നത്. ഈ കമ്പിനിയുടെ അവസാന ചിത്രം ‘റോഷാക്ക്’.ആണ് .ലാഭം നേടിയ ചിത്രമായിരുന്നു രോഷാക് .കമ്പനിയുടെ തുടർ സംരംഭമാണ് ‘കാതൽ’ .കൊച്ചിയാണ് കാതലിന്റെ പ്രധാന ലൊക്കേഷൻ.ചോറ്റാനിക്കരയും ഈരാറ്റുപേട്ടയും തുടർ ലൊക്കേഷനുകളാണ്.

ലാലു അലക്സ് ,മുത്തുമണി,ചിന്നുചാന്ദിനി ,സുധി കോഴിക്കോട്,ജോസി സുജോ സിജോ ,ആദർശ് സുകുമാറാണെന്നിവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സാലു കെ തോമസ് ഛായാഗ്രാഹണം നിർവഹിക്കുന്നു.ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്ന് ഈ ചിത്രത്തന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. എക്സികുട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റിയൻ. ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ് പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പെടുത്താസ് .സൗണ്ട് ഡിസൈൻ ടോണി ബാബു.പി ആർ ഒ പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *