മണിരത്നത്തിന്റെ ഡ്രീം പ്രോജക്‌റ്റായ ‘പൊന്നിയിൻ സെൽവൻ 2’ ലെ രണ്ടാമത്തെ ​ഗാനം റിലീസ് ചെയ്തു

മണിരത്നത്തിന്റെ ഡ്രീം പ്രോജക്‌റ്റായ ‘പൊന്നിയിൻ സെൽവൻ 2’ ലെ രണ്ടാമത്തെ ​ഗാനം പുറത്ത്. ‘വീര രാജ വീര’ എന്ന പുതിയ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ജയം രവി അവതരിപ്പിക്കുന്ന അരുൾമൊഴി വർമ്മൻ (പൊന്നിയിൻ സെൽവൻ), ശോഭിതാ ധൂലിപാല അവതരിപ്പിക്കുന്ന വാനതി എന്നീ കഥാപാത്രങ്ങളുടെ തീവ്രാനുരാഗമാണ് ഗാനത്തിലൂടെ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.

കൽക്കി കൃഷ്‍‌ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവൽ ‘പൊന്നിയിൻ സെല്‍വൻ’ ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ ദൃശ്യ സാക്ഷത്ക്കാരം നൽകിയിരിക്കുന്നത്. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷകൃഷ്‌ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്‌മി, ജയചിത്ര എന്നിവരാണ് അഭിനേതാക്കൾ.

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘പിഎസ് ‘ (പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം) ഏപ്രിൽ 28ന് ലോകമെമ്പാടും റിലീസ് ചെയ്യും. ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസാണ് ചിത്രത്തിൻ്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. പി ആർ ഒ:സി കെ അജയ് കുമാർ.

Leave a Reply

Your email address will not be published. Required fields are marked *