‘മഞ്ഞുമ്മൽബോയ്സ്’ ; ചിത്രീകരണം കൊടൈക്കനാലിൽ ആരംഭിച്ചു

സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ ചിത്രീകരണം കൊടൈക്കനാലിൽ ആരംഭിച്ചു. ചിദംബരമാണ് സംവിധാനം. ‘പറവ’, ‘കുമ്പളങ്ങി നൈറ്റ്‌സ്’, ‘ഭീഷ്മ പർവ്വം’ എന്നീ സിനിമകൾക്ക് ശേഷം ശ്രീനാഥ് ഭാസിയും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ചിത്രമാണ് മഞ്ഞുമ്മൽബോയ്സ്. ‘പറവ’ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻഷാഹിർ, ഷ്വാൻ ആന്റണി എന്നിവരാണ് നിർമ്മിക്കുന്നത്.

ബാലുവർഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൾ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുരിയൻ, ഖാലിദ് റഹ്മാൻ, ചന്ദു സലീംകുമാർ, വിഷ്ണു രഘു എന്നിവരും അഭിനയിക്കുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണം, എഡിറ്റർ: വിവേക് ഹർഷൻ, ആർട്ട്: അജയൻ ചാലിശ്ശേരി, സംഗീതം: സുഷിൻ ശ്യാം, കോസ്റ്റ്യൂം ഡിസൈനർ: മഷർ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോ. ഡയറക്ടർ: ബിനു ബാലൻ, എന്നിവരാണ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *