മഞ്ജു പിള്ള ശരിക്കും ഞെട്ടിച്ചു!

മഞ്ജു പിള്ള എന്ന നടിക്കു പ്രത്യേകിച്ചു വിശേഷണങ്ങളുടെ ആവശ്യമില്ല. ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരം. ചെയ്തതില്‍ ഭൂരിഭാഗവും ഹാസ്യപ്രധാനമായ കഥാപാത്രങ്ങള്‍. അഭിനയം മാത്രമല്ല, വിവിധ ടെലിവിഷന്‍ ഷോകളിലും കോമഡി റിയാലിറ്റി ഷോകളിലും ജഡ്ജ് ആയും മഞ്ജു എത്താറുണ്ട്. താരത്തിന്റെ നര്‍മം കലര്‍ന്ന മറുപടികളും കൗണ്ടറുകളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്.

വളരെക്കാലം മുമ്പുതന്നെ അഭിനയരംഗത്തേക്കു കടന്ന മഞ്ജു പിള്ളയുടെ കുടുംബത്തിനും സിനിമാ പശ്ചാത്തലമുണ്ട്. പഴയകാല ഹാസ്യനടന്‍ എസ്.പി. പിള്ളയുടെ പേരമകളാണ് മഞ്ജു. അഭിനയരംഗത്തേക്കു ചുവടുവച്ച കാലം തൊട്ടുള്ള അതേ ചുറുചുറുക്ക് ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന താരമാണ് മഞ്ജുവെന്ന് ആരാധകരും സഹതാരങ്ങളും അഭിപ്രായപ്പെടാറുണ്ട്. ആരോടും ദേഷ്യപ്പെടാത്ത, സ്‌നേഹത്തോടെ സംസാരിക്കുന്ന താരത്തിന് സിനിമയ്ക്കു പുറത്തും ചങ്ങാതിമാരേറെയാണ്. സാമൂഹ്യസേവനരംഗത്തും മഞ്ജു ഇടപെടാറുണ്ട്. എന്നാല്‍, അതൊന്നും ആരെയും അറിയിക്കാന്‍ തയാറല്ലെന്നു മാത്രം.

അടുത്തിടെ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രം മഞ്ജു പിള്ളയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലായിരുന്നു. ഹോമിനു ശേഷം അഭിനയപ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളാണ് അവരെ തേടിയെത്തുന്നത്.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രമില്‍ മഞ്ജു പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു. യുവനടിമാരെപ്പോലും വിസ്മയിപ്പിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഞാന്‍ എന്റെ ചിറകുകള്‍ വിരിച്ചു, ബാക്കി എല്ലാം എന്റെ വസ്ത്രം പറയും’ എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുണ്ട് മഞ്ജു. ജോ കൊരട്ടി ആണ് മേക്കപ്പ്. ഹെയര്‍സ്‌റ്റൈല്‍ ആന്‍ഡ് കോസ്റ്റിയും ചെയ്തിരിക്കുന്നത് സ്വപ്‌ന മന്ത്ര. ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പ്രായം കൂടുംതോറും മഞ്ജുവിന്റെ സൗന്ദര്യവും കൂടുന്നുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *