ഭർത്താവിനെ മൂന്ന് മാസത്തിലൊരിക്കലാണ് ഇപ്പോൾ കാണുന്നത്; പ്രിയാമണി പറയുന്നു

അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമാകാൻ നടി പ്രിയാമണിക്ക് സാധിച്ചിട്ടുണ്ട്. മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭർത്താവിന്റെ പേര്. ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പ്രിയാമണി. ഭർത്താവും താനും ഇപ്പോൾ മൂന്ന് മാസത്തിലൊരിക്കലേ കാണാറുള്ളൂയെന്ന് പ്രിയാമണി പറയുന്നു. ഫിലിം ഫെയറിനോടാണ് പ്രതികരണം.

ആദ്യം അദ്ദേഹം ഇവന്റ് ബിസിനസിൽ ആയിരുന്നു. ഇവന്റുകൾ കാരണം അദ്ദേഹത്തിന് മൂന്നോ നാലോ മണിക്കൂർ മാത്രം ഉറങ്ങാൻ കഴിഞ്ഞ സമയമുണ്ടായിരുന്നു. കൊവിഡിന് ശേഷം സ്ഥാപനങ്ങൾ നിർത്തി. ഇപ്പോൾ അദ്ദേഹം യുഎസിലാണ്. സഹോദരനാെപ്പം ഓയിൽ ആന്റ് ഗ്യാസ് ബിസിനസിലാണിപ്പോൾ. ഞങ്ങളുടേത് എപ്പോഴും ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്നു. പ്രണയിക്കുമ്പോൾ ഞാൻ ബാഗ്ലൂരിലും അദ്ദേഹം ദുബായിലും. 2012 ലാണ് പ്രണയം തുടങ്ങിയത്. 2017 ൽ വിവാഹവും നടന്നെന്ന് പ്രിയാമണി ചൂണ്ടിക്കാട്ടി.

ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിൽ ഞങ്ങളുടെ ഏറ്റവും വലിയ പ്ലസ് എന്തെന്നാൽ ഞങ്ങൾ എപ്പോഴും പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്തു. ലഭിക്കുന്ന ഓരോ മിനുട്ടിലും ഞങ്ങൾ മെസേജയക്കും. ഒരു ദിവസം ചെയ്യാൻ പോകുന്ന എല്ലാ കാര്യങ്ങളും ഭർത്താവിനോട് പറയും. തിരിച്ച് ഇങ്ങോട്ടും. വൈകുന്നേരം വീഡിയോ കോളിലൂടെയോ ഓഡിയോ കോളിലൂടെയോ കുറച്ച് സമയം സംസാരിക്കാൻ പറ്റും. മൂന്ന് മാസത്തിലൊരിക്കൽ കാണും.

ദുബായിൽ വെച്ചാണ് ഞങ്ങൾ ഒത്ത് ചേരുക. ദുബായിലും അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്. തനിക്കും ഭർത്താവിനും ഒരേ പോലെ ജോലിത്തിരക്കുണ്ട്. മൂന്ന് മാസത്തിലൊരിക്കൽ കാണുമ്പോൾ 10-15 ദിവസം ഒരുമിച്ചുണ്ടാകും. അത് ഞങ്ങളുടെ മാത്രം സമയമാണ്. ഒരുമിച്ചില്ലാത്തപ്പോഴും വൈകാരികമായി അദ്ദേഹം തനിക്കൊപ്പമുണ്ടെന്നും പ്രിയാമണി പറഞ്ഞു.

മുസ്തഫയെ വിവാഹം ചെയ്തപ്പോൾ വ്യത്യസ്ത മതമായതിന്റെ പേരിൽ അധിക്ഷേപങ്ങൾ വന്നിട്ടുണ്ട്. ജിഹാദ്, നിങ്ങളുടെ മക്കൾ തീവ്രവാദികളാകുമെന്നൊക്കെ പറഞ്ഞു. ഈദിന് ഒരു പോസ്റ്റിട്ടപ്പോൾ ഞാൻ മതം മാറിയെന്ന് പറഞ്ഞു. അതെങ്ങനെയാണ് നിങ്ങൾക്കറിയുക. മതം മാറണോ വേണ്ടയോ എന്നത് എന്റെ തീരുമാനമാണ്. മുസ്തഫയെ വിവാഹം ചെയ്തപ്പോൾ ആദ്യം ഞാൻ പറഞ്ഞത് ഞാൻ മതം മാറുമെന്ന് പ്രതീക്ഷിക്കരുതെന്നാണ്. ഞാൻ ഹിന്ദുവായാണ് ജനിച്ചത്.

അത് ഫോളോ ചെയ്യും. എന്നാൽ എല്ലാ ദിവസവും അമ്പലത്തിൽ പോകുന്ന വിശ്വാസിയല്ല. മുസ്തഫയുടെ മാതാപിതാക്കളുടെ സമ്മതമായിരുന്നു പ്രധാനം. അവരും സമ്മതിച്ചു. നി മതം മാറുകയോ ഞങ്ങളുടെ മത വിശ്വാസം പിന്തുടരുകയോ വേണ്ടെന്ന് മുസ്തഫയുടെ മാതാപിതാക്കൾ പറഞ്ഞു. സോഷ്യൽ മീഡിയയിലെ കമന്റുകൾ താൻ കാര്യമാക്കാറില്ലെന്നും പ്രിയാമണി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *