ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യഗഡ് പാലസിൽ വെച്ചുനടന്ന ചടങ്ങിൽ താരങ്ങളുടെ അടുത്ത സുഹൃത്തുക്കളും കുടുംബവും പങ്കെടുത്തു.

 

ഫെബ്രുവരി ആറിന് മെഹന്ദിയോടെയായിരുന്നു ചടങ്ങിന് തുടക്കമായത്. തുടർന്ന് ഹൽദിയും മറ്റ് ആഘോഷങ്ങളും നടന്നു.ബോളിവുഡ് ചിത്രം ഷേർഷായുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ ആദ്യമായി പുറത്ത് വന്നത്.

ബോളിവുഡിൽ നിന്ന കരൺ ജോഹർ, ഷാഹിദ് കപൂർ, മനീഷ് മൽഹോത്ര, മലേക അറോറ, മിറ രാജ്പുത്, ജൂഹി ചൗള എന്നിവർക്കൊപ്പം മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും വിവാഹത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *