ബിക്കിനിയില്‍ വരുമോ എന്ന് ആരാധകര്‍; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സ്വിം സ്യൂട്ടില്‍ എത്തി ഗൗരി കിഷന്‍

യുവനിരയിലെ ശ്രദ്ധേയയായ താരമാണ് ഗൗരി കിഷന്‍. അടുത്തിടെ താരം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായെടുത്ത ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴായിരുന്നു ചിത്രത്തിനെതിരെ നെഗറ്റീവ് കമന്റുകള്‍ ഉണ്ടായത്. ഗൗരിയില്‍നിന്ന് ഇത്രയ്ക്കു പ്രതീക്ഷിച്ചില്ലെന്നും ഇനി ബിക്കിനിയിലായിരിക്കും നടിയെത്തുകയെന്നുമായിരുന്നു പ്രതികരണങ്ങള്‍.

ഇപ്പോള്‍ സ്വിം സ്യൂട്ടിലുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് നടി ഇത്തരക്കാര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.സുഹൃത്തുക്കള്‍ക്കൊപ്പമാണ് സിനിമാതിരക്കുകളില്‍ നിന്നു കുറച്ചു ദിവസത്തേക്ക് ഇടവേളയെടുത്ത് നടി മാലിയിലെത്തിയത്. സിനിമയില്‍ നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഗൗരി യഥാര്‍ഥ ജീവിതത്തില്‍ വളരെ മോഡേണ്‍ ആയ പെണ്‍കുട്ടിയാണ്. മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. മലയാളത്തില്‍ അനുഗ്രഹീതന്‍ ആന്റണി എന്ന സിനിമയിലൂടെയാണ് ഗൗരി വെള്ളിത്തിരയിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *