ഫോട്ടോകൾ നീക്കം ചെയ്തു; സ്വാതി റെഡ്ഢി ഭര്‍ത്താവുമായി പിരിഞ്ഞു..?

തെന്നിന്ത്യന്‍ സൂപ്പര്‍ നടിയാണ് സ്വാതി റെഡ്ഢി. ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം സുപരിചിതയാണ്. വെള്ളിത്തിരയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോള്‍ താരം വിവാഹമോചനത്തിന് തയാറാകുന്നുവെന്ന വാര്‍ത്ത ചലച്ചിത്രമേഖലയില്‍ മാത്രമല്ല, ആരാധകര്‍ക്കിടയിലും ചൂടുള്ള ചര്‍ച്ചയായി മാറിയിരിക്കുന്നു.

ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് സ്വാതി നീക്കം ചെയ്തതതാണ് ആരാധകര്‍ക്കു സംശയമുണ്ടാകാന്‍ കാരണം. എന്നാല്‍, ഇക്കാര്യത്തില്‍ സ്വാതി ഇതുവരെ പ്രതികരിച്ചിട്ടില്ല. പൈലറ്റായ വികാസ് വാസുവും സ്വാതിയും 2018ലാണ് വിവാഹിതരാകുന്നത്.

നേരത്തെയും സ്വാതി ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍നിന്ന് നീക്കം ചെയ്തിരുന്നു. അന്നും ഡിവോഴ്‌സ് വാര്‍ത്തകള്‍ പരന്നിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ പ്രതികരിച്ച് സ്വാതി രംഗത്ത് എത്തിയിരുന്നു. വാര്‍ത്ത തെറ്റാണെന്ന് സ്വാതി പ്രതികരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ സ്വാതിയോ വികാസോ പ്രതികരിച്ചിട്ടില്ല. ഇതാണ് ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ ജനിപ്പിക്കാന്‍ കാരണം.

Leave a Reply

Your email address will not be published. Required fields are marked *