പ്രതി നിരപരാധിയാണോ ,യുവാക്കള്‍ക്കിടയിൽ തരംഗമായി ഗാനം

സഹസംവിധായകനും കോസ്റ്റിയും ഡിസൈനറുമായ സുനില്‍ പൊറ്റമ്മല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘പ്രതി നിരപരാധിയാണോ’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോംഗ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി. ഡമ്മാഡി… ഡമ്മാടി… എന്നു തുടങ്ങുന്ന ഗാനം എഴുതിയത് പി. ടി. ബിനു ആണ്. സംഗീതസംവിധാനവും ആലാപനവും അരുണ്‍ രാജ്. പതിവു ഗാനശൈലിയില്‍ നിന്നു വ്യത്യസ്തമായ രീതിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ ഹിറ്റായ പാട്ടിന് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ ഡാന്‍സ് വീഡിയോയും പോസ്റ്റ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, സണ്ണി വെയ്ന്‍, ഹരീഷ് പേരടി, ഹരീഷ് കണാരന്‍, നിഷ സാരംഗ്, നിയാസ് ബക്കര്‍, സംവിധായകന്‍ അരുണ്‍ ബോസ് തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ സോംഗ് റിലീസ് ചെയ്തത്.

വോള്‍ക്കാനോ സിനിമാസിന്റെ ബാനറില്‍ പ്രദീപ് നളന്ദ നിര്‍മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ഹരീഷ് പേരടി, ശ്രീജിത്ത് രവി, ഇടവേള ബാബു, നിധിന്‍ രാജ്, സുനില്‍ സുഗത, അരിസ്റ്റോ സുരേഷ്, ആവണി, അനാമിക പ്രദീപ്, കുളപ്പുള്ള ലീല തുടങ്ങിയവര്‍ വേഷമിടുന്നു. നിര്‍മാതാവ് പ്രദീപ് നളന്ദയും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രദീപ് പരപ്പനങ്ങാടി, ഉത്പല്‍ വി. നായനാരാണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് ജോണ്‍ കുട്ടി, നൃത്തം കുമാര്‍ ശാന്തി, സ്റ്റണ്ട് ബ്രൂസ് ലി രാജേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജിത് തിക്കോടി.നവംബര്‍ 25ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *