പ്രണയാഭ്യര്‍ഥനകള്‍ ഉണ്ടായിട്ടില്ലെന്ന് ഹണി റോസ്

മലയാള സിനിമയിലെ ചോക്ലേറ്റ് നായികയാണ് ഹണിറോസ്. ബോയ്ഫ്രണ്ടിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ഹണിറോസിന് കരിയറില്‍ ബ്രേക്ക് നല്‍കിയത് ട്രിവാന്‍ഡ്രം ലോഡ്ജായിരുന്നു. പിന്നീട് ബിഗ്ബജറ്റ് ചിത്രങ്ങളിലില്‍ ശ്രദ്ധേയമായ വേഷങ്ങളുമായി ഹണി വെള്ളിത്തിര കീഴടക്കി. സംരംഭക എന്ന നിലയിലും ഹണി തിളങ്ങുന്നു. നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പ്രണയവിശേഷങ്ങള്‍ പറഞ്ഞിരുന്നു.

പ്രണയാഭ്യര്‍ഥനകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഹണി റോസ് പറഞ്ഞു. ഞാന്‍ കണ്ടിട്ടുള്ള ആരാധകരൊക്കെ നല്ല രീതിയില്‍ പെരുമാറുന്നവരാണ്. തമിഴ്‌നാട്ടില്‍ ഒരു ആരാധകനുണ്ട്. എല്ലാ ബര്‍ത്ത്‌ഡേയ്ക്കും വിളിച്ച് വിഷ് ചെയ്യും. എന്റെ പിറന്നാളിന് അയാളുടെ നാട്ടിലുള്ളവര്‍ക്ക് മധുരമൊക്കെ നല്‍കിയെന്നു കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക സന്തോഷമുണ്ട്. അച്ഛന്റെയും അമ്മയുടെയും ഏകമകളായി ജീവിക്കാനായിരുന്നു എനിക്കിഷ്ടം. സുഹൃത്തുക്കളൊക്കെ സഹോദരങ്ങളെക്കുറിച്ചു പറയുമ്പോഴും സങ്കടമൊന്നും തോന്നിയിട്ടില്ല. ഒറ്റ മകളായതില്‍ അന്നൊക്കെ സന്തോഷമേ ഉള്ളു. കാരണം എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടുമല്ലോ.

സഹോദരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നാറുണ്ട്. കാരണം ഞാന്‍ എവിടെപ്പോയാലും അച്ഛനോ അമ്മയോ ഒപ്പമുണ്ടായിരിക്കും. ആ കെയറിങ് ഷെയര്‍ ചെയ്യാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ എനിക്കു കുറച്ചുകൂടി ഫ്രീയായി നടക്കാമായിരുന്നു. കൂട്ടിനു മറ്റാരുമില്ലാത്തതുകൊണ്ടാവാം പേരന്റ്‌സാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് എന്നും ഹണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *