പ്രണയക്കുളിരില്‍ കമിതാക്കളുടെ മഴനൃത്തം; വീഡിയോ കാണാം

മഴക്കാലം, പ്രണയിതാക്കളുടെ മനസില്‍ ആയിരം വര്‍ണങ്ങളുടെ മഴവില്ലുവിരിയിക്കുന്നു. മനസു മനസിനോടു സല്ലപിക്കുന്ന മഴയില്‍ നൃത്തം ചെയ്യുന്ന സുഹൃത്തുക്കളുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ഉത്തേരന്ത്യന്‍ നഗരത്തിലാണ് കമിതാക്കളുടെ നൃത്തം. നഗരമേതെന്ന് ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. തിരക്കേറിയ നഗരത്തില്‍ ഭയമേതുമില്ലാതെ, തങ്ങളുടെ പ്രണയത്തിന്റെ ആത്മവിശ്വാസത്തോടെ യുവാവും യുവതിയും നൃത്തം ചവിട്ടുന്നു. ഓണ്‍ലൈന്‍ ഡേറ്റിംഗിന്റെയും കാഷ്വല്‍ ഹുക്ക്അപ്പുകളുടെയും ഈ കാലഘട്ടത്തില്‍ യഥാര്‍ഥ പ്രണയം ആഘോഷിക്കുന്ന ഇരുവരുടെയും കണ്ണുകളിലെ തിളക്കവും സത്യസന്ധതയും നെറ്റിസണ്‍സ് ഏറ്റെടുത്തു. നിരവധി പേര്‍ അനുകൂല പ്രതികരണങ്ങളുമായി രംഗത്തെത്തിയപ്പോള്‍ വിമര്‍ശനങ്ങളും ജോഡികള്‍ക്ക് ഏല്‍ക്കേണ്ടിവന്നു.

ആരെങ്കിലും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു എന്ന തോന്നല്‍, അവരോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍ ജീവിതത്തിലെ മികച്ച അനുഭവമാണെന്ന ഓര്‍മപ്പെടുത്തലാണ് വീഡിയോ. ഇക്കാലത്ത് കൗമാരക്കാര്‍ ക്ലബ്ബുകളിലും പബ്ബുകളിലും ഹാംഗ്ഔട്ട് ചെയ്യാനും ഒരുമിച്ച് മദ്യപിക്കാനും പുകവലിക്കാനും പ്രണയത്തിന്റെ പേരില്‍ ചെലവേറിയ യാത്രകള്‍ക്കും വിരുന്നുകള്‍ക്കും പോകാന്‍ ഇഷ്ടപ്പെടുമ്പോള്‍ ഇതുപോലുള്ള യഥാര്‍ഥ പ്രണയം ലളിതവും ചെറിയകാര്യങ്ങള്‍ അടങ്ങുന്നതുമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. കക്ക്‌വി എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പങ്കുവച്ചു. ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *