പ്രണയം എന്നതിനേക്കാള്‍ വലിയ സ്‌നേഹബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍- ദേവന്‍

സുന്ദരനായ വില്ലന്‍ എന്നാണ് നടന്‍ ദേവന്‍ അറിയപ്പെടുന്നത്. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ ഭാഷകളിലും താരം വില്ലനായി അഭിനയിച്ചിട്ടുണ്ട്. നായകനായി എത്തി വില്ലനായി വെള്ളിത്തിര കീഴടക്കിയ താരം കൂടിയാണ് ദേവന്‍. ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയുടെ വേര്‍പാടിനെക്കുറിച്ചും തുറന്നുപറയുകയാണ് ദേവന്‍.

എന്റേത് ഒരിക്കലും ഒരു പ്രണയവിവാഹം ആയിരുന്നില്ലെന്ന് ദേവന്‍ പറഞ്ഞു. ഒരേ ക്യാമ്പസിലായിരുന്നു ഞാനും ഭാര്യയും പഠിച്ചത്. അതുകൊണ്ടുതന്നെ എന്റെ ആദ്യ പ്രണയത്തെക്കുറിച്ചെല്ലാം ഭാര്യയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ ആ പ്രണയം പൊട്ടിപ്പൊളിഞ്ഞു. ആ സമയത്താണ് വിവാഹ ആലോചനകള്‍ നടക്കുന്നതും സുമയുടെ ആലോചന വരുന്നതും. ആ വിവാഹം നടക്കാതെയിരിക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചിരുന്നു.

പ്രേമിച്ചു കല്യാണം കഴിച്ചതല്ലെങ്കിലും വലിയൊരു ബന്ധമായിരുന്നു എനിക്ക് ഭാര്യയുമായി ഉണ്ടായിരുന്നത്. 2019ലാണ് ഭാര്യ മരിക്കുന്നത്. പ്രണയം എന്നതിനേക്കാളും ഒരു വലിയ സ്‌നേഹബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍. ഞങ്ങള്‍ തമ്മില്‍ അത്രയും അടുത്തു. ഒരുപാട് നല്ല ഓര്‍മകളുണ്ട് സുമയെക്കുറിച്ച് എന്റെ മനസില്‍. വളരെ പെട്ടെന്നായിരുന്നു സുമയുടെ മരണം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു അതെന്നും ദേവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *