പ്രണയം അറിഞ്ഞപ്പോള്‍ വീട്ടില്‍ വലിയ ബഹളമുണ്ടായി; ചിപ്പി

മലയാളത്തിന്റെ പ്രിയ താരമാണ് ചിപ്പി. പാഥേയം എന്ന ലോഹിതദാസ് സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകളായി വെള്ളിത്തിരയിലെത്തിയ ചിപ്പി പിന്നീട് നായികാസ്ഥാനം ഉറപ്പിക്കുകയായിരുന്നു. സഹനടിയായും ചിപ്പി നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ്‌സ്‌ക്രീനില്‍ മാത്രമല്ല, മിനി സ്‌ക്രീനിലും താരം സജീവമായിരുന്നു. നിര്‍മാതാവ് എം. രഞ്ജിത്തുമായുള്ള വിവാഹശേഷം അഭിനയരംഗത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു ചിപ്പി. 1996ല്‍ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ താരം കൂടിയാണ് ചിപ്പി.

ഇപ്പോള്‍, തന്റെ പ്രണയകാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് താരം. രഞ്ജിത്തുമായുള്ള പ്രണയബന്ധം വീട്ടില്‍ അറിഞ്ഞസമയത്ത് വലിയ വിഷമമുണ്ടായി. വീട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു അദ്ദേഹത്തെ. സിനിമയിലെ പരിചയം മാത്രം എന്ന നിലപാടായിരുന്നു വീട്ടുകാര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഞങ്ങള്‍ പെട്ടന്ന് വിവാഹം കഴിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വീട്ടില്‍ പ്രശ്‌നമാകും എന്ന് മനസിലായപ്പോള്‍ത്തന്നെ വിവാഹം കഴിക്കുകയായിരുന്നു.

എന്റെ തീരുമാനം തെറ്റായിരുന്നില്ലെന്ന് പിന്നീടു വീട്ടുകാര്‍ തിരിച്ചറിഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാടു പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അധികം വൈകാതെതന്നെ വീട്ടുകാര്‍ ഞങ്ങളുടെ ബന്ധം അംഗീകരിച്ചു- ചിപ്പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *