‘പേപ്പട്ടി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ശിവ ദാമോദർ, അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം ബാബ, കഥ ആക്ഷൻ, കൊറിയോഗ്രാഫി എന്നിവ നിർവഹിച്ച് സംവിധാനം ചെയ്യുന്ന പേപ്പട്ടി എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സുധീർ കരമന, സുനിൽ സുഖദ, ജയൻ ചേർത്തല, സംവിധായകൻ സിദ്ദിഖ്, സാജു കൊടിയൻ, ജുബിൽ രാജ്, ചിങ്കീസ് ഖാൻ, നെൽസൺ ശൂരനാട്, ജിവാനിയോസ് പുല്ലൻ, ഹരിഗോവിന്ദ് ചെന്നൈ, ജോജൻ കാഞ്ഞാണി, ഷാനവാസ്, സക്കീർ നെടുംപള്ളി, എൻ.എം. ബാദുഷ, സീനത്ത്, നീനാ കുറുപ്പ്, നേഹ സക്‌സേന, കാർത്തിക ലക്ഷ്മി, ബിന്ദു അനീഷ്, അശ്വതി കാക്കനാട് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിൽവർ സ്‌കൈ പ്രൊഡക്ഷൻസിൻറെ ബാനറിൽ കുര്യാക്കോസ് കാക്കനാട് നിർമിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം സാലി മൊയ്തീൻ നിർവഹിക്കുന്നു. സംഗീതം അൻവർ അമൻ. എഡിറ്റിംഗ് -ഷൈലേഷ് തിരു.

Leave a Reply

Your email address will not be published. Required fields are marked *