പുലർച്ചെ വീടിനുമുന്നിൽ കുട്ടിയും സ്ത്രീയും; കെണിയിൽ പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് നടൻ ബാല

ആരോ തന്നെ കെണിയിൽ പെടുത്താൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി നടൻ ബാല രംഗത്ത്. കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ചുവെന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറയുന്നു.

ശനിയാഴ്ച പുലർച്ചെ മൂന്നേമുക്കാലോടെയാണ് വീടിനുമുന്നിൽ അസാധാരണ സംഭവങ്ങൾ നടന്നതെന്ന് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ ബാല വ്യക്തമാക്കുന്നു. വീടിനുമുന്നിലെ സി.സി.ടി.വി.യിലാണ് ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്. ഈ സമയത്ത് ആരെങ്കിലും ആരുടെയെങ്കിലും വീട്ടിൽ വന്ന് കോളിങ് ബെല്ലടിക്കുമോ എന്നും ഇത് തന്നെ മനപ്പൂർവം കെണിയിൽ പെടുത്താനുള്ള ആരുടെയോ എന്തോ പദ്ധതിയുടെ ഭാഗമാണെന്നും വീഡിയോയിൽ ബാല ആരോപിക്കുന്നു.

പുലർച്ചെ നാലുമണിക്ക് ഇങ്ങനെ ഒരു വീഡിയോ ചെയ്ത് സി.സി.ടി.വി ദൃശ്യങ്ങളടക്കം പുറത്തുവിടുന്നത് തന്റെ സുരക്ഷയ്ക്കും തെളിവിനും വേണ്ടിയാണെന്നും ബാല പറയുന്നു. താൻ മരുന്ന് കഴിക്കുന്ന വ്യക്തിയാണെന്നും ഈ സമയത്തൊക്കെ വന്ന് ഇത്തരത്തിൽ ശല്യപ്പെടുത്തുന്നത് വേദനാജനകമാണെന്നും നടൻ പറയുന്നു. എന്തായാലും ദൃശ്യങ്ങളടക്കം പോലീസിൽ പരാതി നൽകിയതായി ബാല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *