പിന്നെ പറയണോ, പൊടിപ്പും തൊങ്ങലും വച്ച് ഞാന്‍ കഥയങ്ങു കാച്ചും- ശ്രീനിവാസന്‍

സിനിമ തലയ്ക്കുപിടിച്ച ആ കാലത്ത് ആഴ്ചയില്‍ മൂന്നും നാലും സിനിമകള്‍ താന്‍ കണ്ടിരുന്നുവെന്ന് മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍. ശനിയാഴ്ച ഉച്ചയ്ക്കു വീട്ടില്‍നിന്നിറങ്ങും. മാറ്റിനി, ഫസ്റ്റ്‌ഷോ, സെക്കന്‍ഡ്‌ഷോ- മൂന്നും കണ്ടശേഷമാണ് വീട്ടിലേക്കു തിരിക്കുക. കണ്ട സിനിമകളുടെ കഥ കേള്‍ക്കാന്‍ കുടുംബക്കാരും അയല്‍ വീട്ടിലുള്ളവരും എനിക്കു ചുറ്റും വട്ടമിട്ടിരിക്കും.

പിന്നെ പറയണോ, പൊടിപ്പും തൊങ്ങലും വച്ച് ഞാന്‍ കഥയങ്ങു കാച്ചും. സിനിമയില്‍ ചില സീനുകളൊക്കെ വേണ്ടത്ര നന്നായില്ല എന്നു നമുക്കു തോന്നാറിലേ? എന്റെ കഥ പറച്ചിലില്‍ ഞാനതെല്ലാം ശരിയാക്കും. സിനിമയില്‍ കണ്ടതും കണ്ടതിനപ്പുറവും പറഞ്ഞ് ഞാന്‍ ആളുകളെ പിടിച്ചിരുത്തും. ഒരുപക്ഷേ, സിനിമ കാണുന്നതിലും രസകരമായിരിക്കും എന്റെ കഥപറച്ചില്‍ കേള്‍ക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *