പണം ഇല്ല, ആശുപത്രി ബില്ല് അടയ്ക്കാം എന്നു പറയുമ്പോള്‍ പലരും സ്ഥലം വിടുമെന്ന് സലിംകുമാര്‍

വലിയ ലുക്കില്ലന്നേയുള്ളു ഭയങ്കര ബുദ്ധിയാ… സലിംകുമാറെന്ന നടനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് മീശമാധവന്‍ എന്ന സിനിമയില്‍ സലീംകുമാര്‍ അവതരിപ്പിച്ച അഡ്വ. മാധവനുണ്ണി കഥാപാത്രത്തിന്റെ ഈ ഡയലോഗാണ്. എന്നാല്‍, യഥാര്‍ത്ഥ ജീവിതത്തിലും ലുക്കിലല്ല ബുദ്ധിയിലാണ് കാര്യം എന്നാണ് സലീംകുമാറിന്റെ ജീവിതം പഠിപ്പിച്ചിരിക്കുന്നത്.

പലരും സഹായം ചോദിച്ച് ലൊക്കേഷനുകളില്‍ വരാറുണ്ടെന്ന് സലിംകുമാര്‍. ഭാര്യയ്ക്ക് കാന്‍സറാണ്, ഭര്‍ത്താവിന് ബ്രെയിന്‍ ട്യൂമര്‍ ആണ് എന്നൊക്കെ പറഞ്ഞാണു വരവ്. എന്നാല്‍, പണം തരില്ല പകരം ആശുപത്രിയിലെ ബില്ല് അടയ്ക്കാം, ചികിത്സയുടെ ചെലവ് ആശുപത്രിയില്‍ കൊടുക്കാം എന്നൊക്കെ പറയുമ്പോള്‍ അവര്‍ സ്ഥലം വിടും.

ആദാമിന്റെ മകന്‍ അബു എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയം. അന്നത്തെ എന്റെ വലിയ ആഗ്രഹമായിരുന്നു മക്കയിലേക്ക് പോകണം എന്നത്. എന്നാല്‍, എനിക്കതിനു കഴിയില്ല. അതുകൊണ്ടാണ് എം.കെ. മുനീറുമായി സംസാരിച്ച് മലപ്പുറം സ്വദേശിയായ അലവിക്കുട്ടിയെ തെരഞ്ഞുപിടിച്ച് അദ്ദേഹത്തെ മക്കയിലേക്കു വിട്ടത്. മക്കയില്‍ പോയി വന്ന ശേഷം അവിടുത്തെ വിശുദ്ധ ജലം അദ്ദേഹം തന്നിരുന്നു. അത് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *