പടങ്ങള്‍ പൊട്ടുന്നു, നയന്‍താരയെ തന്റെ പടത്തില്‍നിന്ന് ‘ഗെറ്റ് ഔട്ട്’ അടിച്ച് ഭര്‍ത്താവ് വിഘ്‌നേഷ്

നയന്‍താരയെ തന്റെ പുതിയ സിനിമയില്‍ നിന്ന് ഭര്‍ത്താവുകൂടിയായ വിഘ്‌നേഷ് ശിവന്‍ ഒഴിവാക്കിയത് വന്‍ വാര്‍ത്തയായിരിക്കുന്നു. ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന്റെ സൂചനയാണോ എന്ന് ആരാധകര്‍ സസൂഷ്മം നോക്കിക്കൊണ്ടിരിക്കുന്നു.

നായികയായി നയന്‍താരയെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജാന്‍വി കപൂര്‍ ആയിരിക്കും നായികയെന്നാണു സൂചന. ജാന്‍വി നായികയായാല്‍ അവരുടെ കോളിവുഡ് അരങ്ങേറ്റമായിരിക്കും വിഘ്‌നേഷ് ചിത്രം. അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയതിന് പിന്നാലെയാണ് വിഘ്‌നേഷ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം.

നയന്‍താരയുടെ കൂടിയ പ്രതിഫലവും അടുത്തിടെ ഇറങ്ങിയ നയന്‍സ് ചിത്രങ്ങളുടെ പരാജയവും കണക്കിലെടുത്ത് നിര്‍മാതാക്കളുടെ തീരുമാനപ്രകാരമാണ് നയന്‍താരയെ ഒഴിവാക്കിയതെന്നു പറയുന്നു. ഔദ്യോഗികമായി ഇതിനോട് നയന്‍താരയോ വിഘ്‌നേഷോ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *