നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് പൂർത്തിയായി. ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. വളരെയധികം ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. . മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ഉടൻ തന്നെ പ്രഖ്യാപിക്കും. റിലീസ് തീയതിയും തുടർന്നുള്ള അപ്‌ഡേറ്റുകളുംഅണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ – ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ – അഗ്നിവേശ്, DOP അസോസിയേറ്റ് – രതീഷ് മന്നാർ. പി ആർ ഒ – ശബരി

Leave a Reply

Your email address will not be published. Required fields are marked *