നിയമത്തിന്റേതല്ല, നിയമ നിക്ഷേധത്തിനെ കഥയാണ് ക്രിസ്റ്റഫർ

കെ സി മധു 

Justice delayed is justice denied

നിയമം നടപ്പിലാക്കുന്നതിൽ കാലവിളംബം വരുത്തുന്നത് നിയമ നിക്ഷേധം തന്നെയാണ് എന്നൊരു കാഴ്ചപ്പാടുണ്ടല്ലോ നമ്മുടെ നാട്ടിൽ. കുറ്റവാളിയെന്ന് ഉത്തമ ബോധ്യമുള്ളയാളെ ആ മാത്രയിൽ തന്നെ വെടിവെച്ച് കൊല്ലുന്ന ഒരു പോലീസ് ഓഫീസറുടെ കഥ പറയുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’.അ ഭിനയ പ്രതിഭയായ മമ്മൂട്ടിയാണ് ഇതിലെ നായക കഥാപാത്രമായ ക്രിസ്റ്റഫറെ അവതരിപ്പിക്കുന്നത് . അതിലദ്ദേഹം പൂർണമായി വിജയിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ തൊട്ടു മുൻപ് റിലീസായ ചിത്രം ലിജോ ജോസ് പെല്ലിശേരിയുടെ ‘നൻ പ കൽ നേരത്തെ മയക്കം’ ആയിരുന്നു.ഇരു ചിത്രങ്ങളും തമ്മിൽ കഥയിലോ കഥാപാത്രങ്ങളിലോ സാമ്യമേയില്ല. ‘നൻപകൽ നേരത്തെ മയക്കം ‘ എന്ന ചിത്രത്തിലെ അഭിനയത്തിന്റെ പേരിൽ മമ്മൂട്ടി ധാരാളം സ്‌കോർ ചെയ്തിരുന്നതാണ്. എന്നാൽ ക്രിസ്റ്റഫറിന്റെ പേരിൽ അത്രയും വലിയൊരു സ്‌കോർ കിട്ടാൻ സാധ്യതയില്ല.

ബി ഉണ്ണികൃഷ്ണനാണ് ക്രിസ്ടഫറിന്റെ സംവിധായകൻ. ഇത്തരം ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തെ അതിന്റെ ഗ്രാമറുകൾ തെറ്റിക്കാതെ രൂപപ്പെടുത്തുന്നതിൽ വിജയിച്ചിട്ടുണ്ട് .ബോക്‌സ് ഓഫീസിൽ വിജയത്തെ മാത്രം ലക്ഷ്യം വച്ച് കൊണ്ട് ഇത്തരം ഒരു ചിത്രത്തിന് വേണ്ട കറിക്കൂട്ടുകളൊക്കെയും ചേരും പടി ചേർത്ത് ക്രിസ്റ്റഫറെ രൂപപ്പെടുത്തിയെടുത്തതിൽ ഉണ്ണികൃഷ്ണന് അഭിമാനിക്കാം. ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിന് വേണ്ട കൂനും കുരുക്കുകളും എല്ലാമൊപ്പിച്ച് തിരക്കഥ തയാറാക്കിയ ഉദയകൃഷ്ണനും മനസ്താപത്തിനിടയിൽ. കോടികൾ മുടക്കി നിർമിക്കുന്ന ഒരു കമ്പോള ഉത്പന്നം കൂടിയാണല്ലോ സിനിമ. പ്രേക്ഷക സമൂഹം അത് മുഴിവില്ലാതിരുന്നു കാണുകയും വേണം . ക്രിസ്റ്റഫറിന്റെ നിർമാതാക്കളും നിരാശപ്പെടേണ്ടതില്ല. ചിത്രത്തെക്കുറിച്ച് അതിലും വലിയ ഗീര്വാണമൊന്നും കുത്തി നിറക്കുന്നതിൽ അർത്ഥവുമില്ല. ഉണ്ണികൃഷ്ണനും അതീത സ്വപ്നങ്ങളൊന്നും ഉണ്ടാകാൻ വഴിയില്ല

അനുജത്തിയും ജ്യേഷ്ഠത്തിയും വീട്ടിലേക്കുള്ള മടക്കയാത്രയിൽ നാഗരാതിർത്തിയിൽ വച്ച് ക്രൂരമായ പീഡിപ്പിക്കപ്പെടുകയും ജ്യേഷ്ഠത്തി മരിക്കുകയും ചെയ്യുന്നു. കേസന്വേക്ഷിക്കാനത്തുന്ന പോലീസ് ഓഫീസർ ക്രിസ്റ്റഫെറെ നാം അവിടെ വച്ചനു പരിചയപ്പെടുന്നത് . പ്രതി സ്ഥലത്തെ വൻ വ്യവസായിയുടെ മകനാണ്.വ്യവസായി ക്രിസ്റ്റഫറിന്റെ ഭാര്യ പിതാവാണ് . കേസിന്റെ തെളിവുകൾ ശേഖരിക്കുന്നതിനിടയിൽ ഒരു എൻകൗണ്ടർ മൂഡിൽ പ്രതിയെ വെടി വച്ചു കൊള്ളുകയാണ് നായകൻ. തുടർന്നും ഒരുപാട് കൊലകളും ക്രിസ്റ്റഫറിന്റെ എൻകൗണ്ടർ സംരംഭങ്ങളും സിനിമയിലുണ്ട്. എല്ലാം വെട്ടിത്തുറന്നങ്ങു പറയാൻ പാടില്ലെല്ലോ. കൗതുകമുണർത്തുന്ന അത്തരം രംഗങ്ങൾ കാണാൻ എല്ലാവരും തീയേറ്ററിൽ പോയി പടം കാണുകയാണ് വേണ്ടത്. അതാണല്ലോ അതിന്റെ ശരിയും.

തമിഴ് താരങ്ങളായ വിനയ് റായിയും ശരത് കുമാറും ഈ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. സ്‌നേഹയും അമല പോളും, ഐശ്വര്യ ലക്ഷ്മിയും ആണ് ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്. അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ചിത്രത്തിൽ വിനയ് റായ് ആണ് വില്ലൻ കഥാപാത്രമായി എത്തിയിരിക്കുന്നത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, അമൽ രാജ് കലേഷ്, ദീപക് പറമ്പോൾ, ഷഹീൻ സിദീഖ് തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം വരുന്ന പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *