നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന ചിത്രം ‘ഹായ് നാണ്ണ’; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും പുറത്ത്

വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും നിർമിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം #നാനി30യുടെ ടൈറ്റിൽ ‘ഹായ് നാണ്ണ’. പാൻ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം അച്ഛൻ മകൾ ബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. തെലുഗ്, തമിഴ്, കന്നഡ ഭാഷകളിൽ ‘ഹായ് നാണ്ണ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിൽ ‘ഹായ് പപ്പ’ എന്നാണ് പേര്. ടൈറ്റിൽ പോലെ തന്നെ ഫസ്റ്റ് ലുക്കും മനോഹരമാണ്. നാനിയുടെ തോളിൽ കയറി ഇരിക്കുന്ന കുട്ടി മൃണാൾ താക്കുറിന് ഫ്‌ളയിങ്ങ് കിസ് കൊടുക്കുന്നതാണ് പോസ്റ്ററിൽ കാണുന്നത്. നാനിയുടെയും മൃണാൾ താക്കൂറിന്റെയും കയ്യിൽ മൊബൈൽ ഫോണിൽ കാണാം. മൂന്ന് പേരെയും പോസ്റ്ററിൽ അത്രയും ഭംഗിയോടെ കാണാം.

കുട്ടിയുടെ സുഹൃത്തായി മൃണാൾ താക്കൂറും അച്ഛനായി നാനിയും ഗ്ലിമ്പ്‌സിൽ കാണാം. മൃണാൾ നാനിയെ നോക്കി ‘ഹായ് നാണ്ണ’ എന്ന് പറയുന്നതോടെ ഗ്ലിമ്പ്സ് അവസാനിക്കുന്നു. ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്നതിൽ പൂർണ തൃപ്തിയാണ് നേടിയത്. ഒരു മുഴുനീള ഫാമിലി എന്റർടെയിനർ പ്രേക്ഷകർക്കായി സമ്മാനിക്കുമെന്ന് തീർച്ച. എല്ലാ ഭാഷകളിലും ഉള്ളവർക്കും കണക്ട് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇതുവരെ നാനിയെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തിൽ എത്തുന്നത്. ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ക്രിസ്മസ് അവധിക്കാലത്ത് ഒരു നാനി എന്റർടെയ്നർ ആയിട്ടാണ് എത്തുന്നത്. പരിചയസമ്പന്നർക്കൊപ്പം പുതിയ ടെക്‌നീഷ്യൻസ്‌ കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. സാനു ജോണ് വർഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹൃദയം എന്ന ചിത്രത്തിലൂടെ തിളങ്ങി ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കേറിയ മ്യുസിക്ക് ഡയറക്ടറായ ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ – പ്രവീണ് ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ – അവിനാഷ് കൊല്ല, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – ഇ വി വി സതീഷ്, പി ആർ ഒ – ശബരി

Leave a Reply

Your email address will not be published. Required fields are marked *