നടന്‍ പ്രകാശ് രാജിന്റെ വാക്കുകളോട് പ്രതികരിച്ച് ഹരീഷ് പേരടി

നടന്‍ പ്രകാശ് രാജിന്റെ വാക്കുകളോട് പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. കേരളം ദൈവത്തെ രാഷ്ട്രീയത്തില്‍നിന്ന് മാറ്റി നിര്‍ത്തുന്നുവെന്ന നടന്‍ പ്രകാശ് പറഞ്ഞു.  രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ഉദ്ഘാടന വേദിയില്‍ താങ്കളുടെ തൊട്ടടുത്ത് ഇരുന്നത് ഒരു ഇടതുപക്ഷ അക്കാദമിക്ക് ആള്‍ദൈവമാണെന്നും അതുകൊണ്ട് ഫാസിസത്തിനെതിരെ സംസാരിക്കാന്‍ ആള്‍ദൈവങ്ങള്‍ വിളിക്കുമ്പോള്‍ ഇനിയും ഓടിവരിക എന്നും ഹരീഷ് പേരടി പറയുന്നു

ഹരീഷ് പേരടിയുടെ കുറിപ്പ്

കേരളം ദൈവങ്ങളെ മാറ്റി നിര്‍ത്തി രാഷ്ട്രീയം പറയുന്നു എന്ന താങ്കളുടെ പ്രസ്താവന സത്യവിരുദ്ധമാണ്.. ആ ഉദ്ഘാടന വേദിയില്‍ താങ്കളുടെ തൊട്ടടുത്ത് ഇരുന്നത് ഒരു ഇടതുപക്ഷ അക്കാദമിക്ക് ആള്‍ദൈവമാണ്… ആ ആള്‍ ദൈവത്തെയാണ് അവിടെ കൂടിയിരുന്ന സാധാരണക്കാരായ മനുഷ്യര്‍ കൂവി വിളിച്ചത്… അത് കണ്ടിട്ടും കാണാത്തതുപോലെ ആ ഫാസിസ്റ്റ് വേദിയില്‍ ഇരുന്ന് മോദിയെ വിമര്‍ശിച്ചാല്‍ അത് എങ്ങിനെ ഫാസിസ്റ്റ് വിരുദ്ധമാവും..

താങ്കള്‍ ഒരു പഴയ നാടകക്കാരനായതുകൊണ്ട് പറയുകയാണ്… അവിടെ മനോജ്കാന എന്ന ഒരു നാടകക്കാരന്‍ ഉണ്ടായിരുന്നു… അയാളുടെ നേതൃത്വത്തിലാണ് താങ്കളുടെ പ്രിയ സുഹൃത്തായ ആള്‍ദൈവത്തിനുനേരെ അക്കാദമിക്കുള്ളില്‍ ഇരുന്ന് കലാപം തുടങ്ങിയത്… മനോജിനെ കാണാനും പരിചയപ്പെടാനും താങ്കള്‍ക്ക് അവസരം ഉണ്ടാവില്ലാ എന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു… മനോജ് കാനയും സുഹൃത്തുക്കളും മിക്കവാറും അവിടെനിന്ന് പുറത്താവും.. ആള്‍ ദൈവം അവിടെത്തനെയുണ്ടാവും… അതുകൊണ്ട് പ്രകാശ് രാജ് സാര്‍ ഫാസിസത്തിനെതിരെ സംസാരിക്കാന്‍ ആള്‍ദൈവങ്ങള്‍ വിളിക്കുമ്പോള്‍ ഇനിയും ഓടി വരിക … സ്വാഗതം.

Leave a Reply

Your email address will not be published. Required fields are marked *