തിയറ്ററുകളിൽ ഉത്സവമാകാൻ പാൻ ഇന്ത്യൻ ചിത്രങ്ങൾ എത്തുന്നു

ആരാധകർ ആവേശത്തിലാണ്. അടുത്തകാലംതൊട്ട് തെന്നിന്ത്യൻ സിനിമകൾ രാജ്യമൊട്ടാകെ സൃഷ്ടിച്ച തരംഗം ചെറുതല്ല. ഭാഷയുടെയും ദേശത്തിൻറെ അതിർവരമ്പുകൾ ഭേദിച്ച് തെന്നിന്ത്യൻ സിനിമ തരംഗമാകുകയാണ്. ബാഹുബലി: ദി ബിഗിനിംഗിൽ തുടങ്ങി കെജിഎഫ് ചാപ്റ്ററുകളിലൂടെ കടന്ന് കാന്താര, പുഷ്പ, ആർആർആർ, കൽക്കി 2898 എഡി ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കവരുകയാണ് തെന്നിന്ത്യൻ സിനിമ.

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന പുഷ്പ – 2 ഉൾപ്പെടെ നിരവധി ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചില പാൻ ഇന്ത്യൻ സിനിമകൾ-

1. പുഷ്പ 2: ദി റൂൾ

ഇന്ത്യയൊട്ടാകെ തരംഗ സൃഷ്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു പുഷ്പ. 2021ലാണ് ചിത്രത്തിൻറെ ആദ്യ ഭാഗമായ പുഷ്പ ദി റൈസ് തിയറ്ററുകളിലെത്തുന്നത്. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരാണു ചിത്രത്തിലെ പ്രധാന താരങ്ങൾ. പുഷ്പരാജ് എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ അല്ലു അർജുനെത്തുന്നത്.

ചിത്രത്തിൻറെ രണ്ടാംഭാഗം പുഷ്പ 2 : ദി റൂൾ ഡിസംബർ ആറിനു റിലീസിംഗിന് ഒരുങ്ങുന്നു.

2. ഇന്ത്യൻ 2

ശങ്കർ- കമൽ ഹാസൻ കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമാണ് ഇന്ത്യൻ 2. ഈ മാസം 12ന് ചിത്രം തിയറ്ററുകളിലെത്തും. 1996 ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിൻറെ തുടർച്ചയാണിത്. സേനാപതിയെന്ന കഥാപാത്രമായാണ് ചിത്രത്തിൽ കമൽ ഹാസനെത്തുന്നത്. ചിത്രത്തിൻറെ മൂന്നാം ഭാഗത്തിൻറെയും ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

3. ദേവര: പാർട്ട് 1

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജൂനിയർ എൻടിആറാണ് പ്രധാന വേഷത്തിലെത്തുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ജാൻവി കപൂറാണ് നായിക. സെപ്റ്റംബർ 27 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

4. കങ്കുവ

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ. 300 കോടി ബജറ്റിലാണ് കങ്കുവ ഒരുങ്ങുന്നത്. ഒക്ടോബർ 10 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ബോബി ഡിയോൾ, ദിഷ പഠാനി, ജഗപതി ബാബു, യോഗി ബാബു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. 13 ഓളം വ്യത്യസ്ത ലുക്കുകളിൽ സൂര്യ ചിത്രത്തിലെത്തുന്നുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *