തമിഴ്നാട്ടിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘ദീർഘദർഷി’; മെയ് 19ന് കേരളത്തിൽ റിലീസ് ചെയ്യും

അജ്മൽ അമീർ, സത്യരാജ്, വൈ ജി മഹേന്ദ്രൻ, ശ്രീമൻ, ദുഷ്യന്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദീർഘദർഷി’ തമിഴ്നാട്ടിൽ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. പ്രകടന മികവ് കൊണ്ടും ടെക്‌നിക്കൽ മികവുകൊണ്ടും കയ്യടികൾ വാരുകയാണ് ചിത്രം. സുന്ദർ എൽ പാണ്ടി, പി ജി മോഹൻ എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിലെ മാസ്സ് സൂപ്പർഹിറ്റ് സംവിധായകൻ ഹരിയുടെ അസോസിയേറ്റ്സ് ആയിരുന്നു ഇരുവരും.

തമിഴിൽ തരംഗം സൃഷ്ടിച്ച ദീർഘദർഷി ഇപ്പോൾ കേരളത്തിലേക്ക് റിലീസിനായി ഒരുങ്ങുകയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. സംഗീത സംവിധായകൻ അനിരൂദിന്റെ സഹായിയായിരുന്ന ബാലസുബ്രഹ്മണ്യം ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാകുന്ന ചിത്രം കൂടിയാകും ഇത്. ചിത്രത്തിലെ പോലീസ് കാരൻ, അണ്ഡം ആടാ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. ക്യാമറാമാൻ – ലക്ഷ്മൻ

തമിഴ്നാട്ടിൽ ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസിനെ ആസ്പദമാക്കിയാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ നാല് വർഷങ്ങളിൽ നടന്ന നിരവധി ക്രൈം വാർത്തകളും സിനിമയിൽ സംവിധായകർ സംസാരിക്കുന്നുണ്ട്. ആദിത്യ ഐപിഎസ് എന്ന പോലീസ് ടീമിന്റെ മേധാവി വേഷത്തിലാണ് അജ്മൽ അമീർ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *