തത്ക്കാലം രാഷ്ട്രീയത്തിലേക്കില്ല, പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്; ശ്രുതി ഹാസൻ

വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലഭിനയിച്ച ഗായിക കൂടിയായ ശ്രുതി ഹാസൻ പുതിയ പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഈയിടെ ഒരു മുഖാമുഖം പരിപാടിക്കിടെ തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അവർ നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്. പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് താനെന്നാണ് ശ്രുതി ഹാസൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ മേഖലയിൽത്തന്നെയാണ് തന്റെ താത്പര്യമെന്നും അവർ പറഞ്ഞു. നല്ല സിനിമകളുടെ ഭാഗമായി കരിയർ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ താത്പര്യമില്ലെന്നും ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു.

സിനിമയിൽ സജീവമായി നിൽക്കേ രാഷ്ട്രീയത്തിൽ പ്രവേശിച്ച നിരവധി താരങ്ങളുണ്ട് തെന്നിന്ത്യയിൽ. ശ്രുതിയുടെ പിതാവുകൂടിയായ കമൽഹാസൻ ഒരേസമയം സിനിമയിലും അദ്ദേഹം രൂപീകരിച്ച പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ പ്രവർത്തനങ്ങളിലും സജീവമാണ്. വരുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പിതാവിനൊപ്പം മക്കൾ നീതി മയ്യത്തിന്റെ പ്രചാരണ പരിപാടികളിൽ ശ്രുതി പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇവയെക്കെല്ലാമാണ് വാർത്താ സമ്മേളനത്തിൽ ശ്രുതി ഹാസൻ അന്ത്യംകുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *