‘തട്ടാശ്ശേരി കൂട്ടം’വീഡിയോ ഗാനം റിലീസായി

അര്‍ജുന്‍ അശോകന്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി

അനൂപ് പത്മനാഭന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. സഖി എല്‍സ എഴുതിയ വരികള്‍ക്ക് റാം ശരത്ത് സംഗീതം പകര്‍ന്ന് സൂരജ് സന്തോഷ് ആലപിച്ച ‘പെണ്ണേ നീ, പൊന്നേ നീ, പോകാതകലെ, കണ്ണേ നീ, കനവെ നീ, വാ നീ അരികെ,…’ എന്ന ഗാനമാണ് റീലിസായത്.

ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഗണപതി, വിജയരാഘവന്‍, സിദ്ധിഖ്, അനീഷ് ഗോപന്‍, ഉണ്ണി പി രാജന്‍ദേവ്, അല്ലു അപ്പു, സുരേഷ് മേനോന്‍, ശ്രീലക്ഷമി, ഷൈനി സാറ, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനം തിരക്കഥ, സംഭാഷണമെഴുതുന്നു. കഥജിയോ പി വി. ജിതിന്‍ സ്റ്റാന്‍സിലോവ്‌സ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *