ഡാൻസ് പാർട്ടി ടൈറ്റിൽ പോസ്റ്റർ റിലീസായി

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡാൻസ് പാർട്ടി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

രൺജി പണിക്കർ, സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, മെക്കാർട്ടിൻ, ഷാഫി, ജി.എസ്. വിജയൻ, ജിത്തു ജോസഫ്, അജയ് വാസുദേവ്, സിദ്ധാർത്ഥ് ശിവ, സുഗീത്, ജി മാർത്താണ്ഡൻ, എം എ നിഷാദ്, അനുരാജ് മനോഹർ, പ്രജീഷ് സെൻ, ജിസ് ജോയ്, ലിയോ തദേവൂസ്, രഞ്ജിത്ത് ശങ്കർ, വിഷ്ണു ശശിശങ്കർ, ഡിജോ ജോസ് ആന്റണി, ജൂഡ് ആന്റണി ജോസഫ്, മഹേഷ് നാരായണൻ, ഖാലിദ് റഹ്മാൻ, ആഷിക് അബു, അരുൺ ഗോപി തുടങ്ങിയ പ്രശസ്ത സംവിധായകർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ‘ഡാൻസ് പാർട്ടി ‘യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്.

മലയാളത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം സംവിധായകർ ചേർന്ന് ഒരു സിനിമയുടെ ടൈറ്റിൽ അനൗൺസ് ചെയ്യുന്നത്. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻ നിർവഹിക്കുന്നു. സംഗീതം ബിജിബാൽ, എഡിറ്റിംഗ് വി. സാജൻ, പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്, സഹസംവിധാനം പ്രകാശ്.കെ. മധു.

Leave a Reply

Your email address will not be published. Required fields are marked *