ഞാൻ റെക്കമൻഡ് വിഭാഗത്തിൽപ്പെടുന്ന നടിയല്ല…, വാളെടുക്കുന്നവൻ വെളിച്ചപ്പാട് എന്ന നിലയിൽ പ്രതികരിക്കാനുമില്ല: സീമ ജി നായർ

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ തിളങ്ങിയ താരമാണ് സീമ ജി. നായർ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് സിനിമാമേഖലയിൽ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയാണ് താരം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞാൻ പ്രതികരിച്ചില്ലെന്നു പലരും പറയുന്നു. അവരോട് മര്യാദയ്ക്ക് ഞാൻ കാര്യം പറഞ്ഞു. പിന്നെയും പിന്നെയും അവർ സോഷ്യൽ മീഡിയയിൽ ഞാനിട്ട കമന്റിന് പ്രതികരണങ്ങൾ ഇട്ടുകൊണ്ടേയിരുന്നു. മറുപടിയും കൊടുക്കേണ്ടി വന്നു. 240 പേജ് വരുന്ന ഒരു റിപ്പോർട്ടിൽ എതെങ്കിലും ഒരു ഭാഗത്തുള്ളതാണ് ഇപ്പോൾ എല്ലാ ന്യൂസ് ചാനലിലും വന്നു കൊണ്ടിരിക്കുന്നത്.

അത് വായിച്ചു മനസിലാക്കാതെ, വാളെടുക്കുന്നവൻ വെളിച്ചപ്പാട് എന്ന് പറഞ്ഞു തത്കാലം പ്രതികരിക്കാൻ ഇല്ല. ഞാൻ ചില കാര്യങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്. ഇത് അങ്ങനെ അല്ല. അത്രയും വിശദമായി പഠിക്കേണ്ട ഒന്നാണ്. അതിനു ചാൻസ് പോകുമെന്ന് ഭയന്നാണ് മിണ്ടാതെ ഇരിക്കുന്നതെന്ന് ആരോപണം. 40 വർഷമായി ഈ തൊഴിലിടത്തിൽ ജീവിക്കാൻ തുടങ്ങിയിട്ട്. ആരുടേയും റെക്കമെന്റിൽ എനിക്ക് പടം കിട്ടിയിട്ടില്ല. അഭിനയിക്കാൻ അറിയാം എന്ന് വിളിക്കുന്നവർക്ക് തോന്നിയിട്ടാണ് എനിക്ക് തൊഴിൽ കിട്ടിയിട്ടുള്ളത്- സീമ ജി. നായർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *