‘ജീവിതം എന്തു പഠിപ്പിച്ചു’ എന്ന ചോദ്യം; ബീനാ കണ്ണൻ പറഞ്ഞ മറുപടി ഇതാ

ബീനാ കണ്ണൻ കേരളത്തിലെ വസ്ത്ര വ്യാപാര രംഗത്തെ ശക്തമായ വനിതാസാന്നിധ്യമാണ്. സ്വപ്നസൗന്ദര്യം പട്ടുനൂലുകൾ കൊണ്ടു നെയ്‌തെടുക്കുന്ന ബീനാ കണ്ണനും ശീമാട്ടിയും മലയാളിയുടെ എല്ലാ ആഘോഷങ്ങളിലും കൂടെയുണ്ട്. ഒരു അഭിമുഖത്തിൽ ജീവിതം എന്തു പഠിപ്പിച്ചുവെന്ന ചോദ്യത്തിന് ബീന പറഞ്ഞ മറുപടി ശ്രദ്ധേയമാണ്.

ഒരു ജാപ്പനീസ് പഴഞ്ചൊല്ലുണ്ട്, ഒരാൾക്ക് എന്തെല്ലാം തടസങ്ങളുണ്ടായാലും ലക്ഷ്യത്തിൽ നിന്നു പിൻമാറുന്നില്ലെങ്കിൽ ദൈവത്തിനു പോലും അയാളെ പിന്തരിപ്പിക്കാനാവില്ല. സധൈര്യം ലക്ഷ്യത്തിലേക്കു ചുവടുവയ്ക്കുക. ആർക്കെതിരേയും ആർക്കുവേണമെങ്കിലും ആരോപണങ്ങൾ ഉന്നയിക്കാം. എൻറെ ശരികളായിരിക്കില്ല മറ്റുള്ളവരുടേത്. അതുപോലെ തിരിച്ചും. ആളുകളെ അവരുടെ വഴിക്കുവിടുക. എനിക്ക് എൻറെ വഴികളുണ്ട്.

ചെറുപ്പം മുതൽ ഡിസൈനിംഗ് ഇഷ്ടമേഖലയാണ്. അമ്മ ഫാഷനിലും ഡിസൈനിംഗിലും അതീവ ശ്രദ്ധയുള്ള ആളായിരുന്നു. അമ്മയിൽ നിന്നായിരിക്കാം എനിക്ക് ഫാഷൻ ഡിസൈനിംഗിൻറെ അഭിരുചി ഉണ്ടായത്. എപ്പോഴും സന്തോഷവതിയായിരിക്കാനാണ് ജീവിതം എന്നെ പഠിപ്പിച്ചത്. എല്ലാ കാര്യങ്ങളിലും നന്മ കാണാൻ പഠിപ്പിച്ചു. നമ്മളെല്ലാം ദൈവത്തിൻറെ ഭാഗമാണെന്നു പഠിപ്പിച്ചു- ബീനാ കണ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *