ജിജു അശോകൻ – ദേവ് മോഹൻ ടീമിന്റെ ‘പുള്ളി’; ഡിസംബർ എട്ടിന് തിയേറ്ററുകളിൽ

സൂഫിയും സുജാതയും’ ഫെയിം ദേവ് മോഹൻ, മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ ഉറുമ്പുകൾ ഉറങ്ങാറില്ല ‘ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പുള്ളി ‘ ഡിസംബർ എട്ടിന് തിയേറ്ററുകളിൽ എത്തും.

പൊറിഞ്ചു മറിയം ജോസിൽ നൈല ഉഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് നായികയാവുന്നു. ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി,സെന്തിൽ കൃഷ്ണ, വിജയകുമാർ സുധി കോപ്പ,ബാലാജി ശർമ്മ,വെട്ടുക്കിളി പ്രകാശ്, രാജേഷ് ശർമ്മ,അബിന ബിനോ, ബിനോയ് ,മുഹമ്മദ് ഇരവട്ടൂർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻ നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് മനുഷ്യർ(മ്യൂസിക് ബാന്റ് ) സംഗീതം പകരുന്നു.

ലോക സിനിമ ചരിത്രത്തിൽ തന്നെ ഒരു സിനിമയ്ക്കു ആദ്യമായി ഒരു മ്യൂസിക് ബാൻഡ് സംഗീത സംവിധാനം ചെയ്യുകയാണ് ‘പുള്ളി’ എന്ന ചിത്രത്തിലൂടെ. എഡിറ്റർ-ദീപുജോസഫ്. ലൈൻ പ്രൊഡ്യുസർ-കെ ജി രമേശ്,കോ പ്രൊഡ്യുസർ-ലേഖ ഭാട്ടിയ,പ്രൊഡക്ഷൻ കൺട്രോളർ-ബിജു തോമസ്സ്,കല-പ്രശാന്ത് മാധവ്,മേക്കപ്പ്-അമൽ ചന്ദ്രൻ,വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-ഭവിനീഷ് ഭരതൻ,പരസ്യക്കല-സിറോ ക്ലോക്ക്,ചീഫ് അസോസിയേറ്റ് ഡയറക്ടർ- അബ്രു സൈമൺ,വിവിൻ രാധാകൃഷ്ണൻ,അസോസിയേറ്റ് ഡയറക്ടർ-ആതിര കൃഷ്ണൻ എ ആർ,അസിസ്റ്റന്റ് ഡയറക്ടർ-ഗൗതം ഗോരോചനം,മുഹമ്മദ് യാസിൻ,സൗണ്ട്-ഗണേശ് മാരാർ,ആക്ഷൻ-വിക്കി മാസ്റ്റർ, ഫിനാൻസ് കൺട്രോളർ-ശ്രീക്കുട്ടൻ ധനേശൻ,പ്രൊജക്റ്റ് കോ ഓർഡിനേറ്റർ-അമൽ പോൾസൺ, പ്രൊഡക്ഷൻ മാനേജർ-അമല പോൾസൺ,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-വിനോദ് ശേഖർ,വിനോദ് വേണുഗോപാലൻ എന്നിവരാണ് അണിയറ ശിൽപ്പികൾ

Leave a Reply

Your email address will not be published. Required fields are marked *