‘ ജാക്സൺ ബസാർ യൂത്ത് ‘ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ‘ജാക്സൺ ബസാർ യൂത്ത്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ലുക്ക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദ്‌നി, അഭിറാം രാധാകൃഷ്ണൻ, ഫഹിംസഫർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പള്ളി മുറ്റത്ത് ആവേശത്തിന്റെ അത്യുന്നതങ്ങളിലേക്ക് എത്തിക്കുന്ന ജാക്‌സൺ ബസാർ യൂത്ത് അവതരിപ്പിക്കുന്ന ബാൻഡ് മേളത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തത്. ക്രോസ് ബോർഡർ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സക്കരിയ നിർമ്മിക്കുന്ന ഈ ഫാമിലി ത്രില്ലർ സിനിമയുടെ രചന ഉസ്മാൻ മാരാത്ത് നിവ്വഹിക്കുന്നു.

കോ പ്രൊഡ്യൂസർ- ഷാഫി വലിയ പറമ്പ, ഡോക്ടർ സൽമാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം (ഇമാജിൻ സിനിമാസ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- അമീൻ അഫ്‌സൽ, ഷംസുദീൻ എം ടി. കണ്ണൻ പട്ടേരി ഛായാഗ്രഹണം നിർവഹിക്കുന്നു. സുഹൈൽ കോയ,ഷറഫു,ടിറ്റോ പി .തങ്കച്ചൻ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകർന്ന ഗാനങ്ങളാണ്’ജാക്‌സൺ ബസാർ യൂത്തി’ൽ ഉള്ളത്.

എഡിറ്റർ- അപ്പു എൻ ഭട്ടതിരി, ഷൈജാസ് കെ എം,കല- അനീസ് നാടോടി,മേക്കപ്പ്-ഹക്കീം കബീർ,സ്റ്റിൽസ്- രോഹിത്, ടൈറ്റിൽ ഡിസൈൻ-പോപ്‌കോൺ,പരസ്യക്കല-യെല്ലോ ടൂത്ത്‌സ്,സ്റ്റണ്ട്-ഫീനിക്‌സ് പ്രഭു,മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-ഷിന്റോ വടക്കേക്കര,സഞ്ജു അമ്പാടി, വിതരണം-സെൻട്രൽ പിക്‌ചേഴ്‌സ് റിലീസ്. പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *