ജയ ജയ ജയ ജയഹേക്ക് ശേഷം പുതിയ ചിത്രവുമായി ചിയേഴ്സ് എന്റർടൈൻമെന്റ്. നവാഗതനായ നിതീഷ് സഹദേവ് ഒരുക്കുന്ന ‘ ഫാലിമി ‘ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വന്നു. ജയ ജയ ജയ ജയഹേ യിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബേസിൽ ജോസഫ് ‘ഫാലിമി ‘ യിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമൽ പോൾസനാണ് സഹ നിർമ്മാതാവ്. ആദ്യ ഷെഡ്യൂൾ ഷൂട്ട് പൂർത്തിയാക്കിയ ചിത്രം ഘട്ടത്തിലേക്ക് കടക്കുകയാണ്.
മഞ്ജു പിള്ള, ജഗദീഷ്,മീനാരാജ്, സന്ദീപ് പ്രദീപ് എന്നിവരാണ് മറ്റുള്ള വേഷങ്ങളിൽ. സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജോൺ പി എബ്രഹാം, റംഷി അഹ്മദ് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്, ഡി ഒ പി – ബബ്ലു അജു,എഡിറ്റർ – നിതിൻ രാജ് ആറോൾ,മ്യൂസിക് – അങ്കിത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ,മേക്ക് അപ് – സുധി സുരേന്ദ്രൻ,കോസ്റ്റും ഡിസൈനെർ – വിശാഖ് സനൽകുമാർ,സൗണ്ട് ഡിസൈൻ – ശ്രീജിത്ത് ശ്രീനിവാസൻ,സൗണ്ട് മിക്സിങ് – വിപിൻ നായർ,ചീഫ് അസോസിയേറ്റ് ഡയറെക്ടർ – അനൂപ് രാജ്,പ്രൊഡക്ഷൻ കോർഡിനേറ്റർ – ഐബിൻ തോമസ്,ത്രിൽസ് – പി സി സ്റ്റണ്ട്സ്,വാർത്താ പ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് – അമൽ സി സാധർ,ടൈറ്റിൽ – ശ്യാം സി ഷാജി,ഡിസൈൻ -യെല്ലോ ടൂത്ത്.
2022 ൽ പുറത്ത് വന്ന മലയാള സിനിമകളിൽ വച്ചേറ്റവും മികച്ച വിജയങ്ങളിൽ ഒന്നാണ് ‘ജയ ജയ ജയ ജയഹേ ‘ നേടിയത്. ചിയേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യയരും ഗണേഷ് മേനോനും ചേർന്നാണ് ജയ ജയ ജയ ജയഹേ നിർമ്മിച്ചത്. സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൻ ആയിരുന്നു സഹ നിർമ്മാതാവ്. സൂപ്പർ ഹിറ്റായ ജാനേമൻ എന്ന സിനിമയും ചിയേർസ് എന്റർടൈൻമെന്റ് ആണ് നിർമ്മിച്ചത്.