ചിത്രം ‘ചതി’ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.

അഖില്‍ പ്രഭാകരന്‍, ജാഫര്‍ ഇടുക്കി, അഖില നാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരത്ചന്ദ്രന്‍ വയനാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചതി എന്ന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.

പൂര്‍ണമായും വയനാട്ടില്‍ ചിത്രീകരിച്ച ചിത്രത്തില്‍ സംവിധായകന്‍ ലാല്‍ ജോസ്, അബു സലീം തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം മുപ്പതിലധികം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഡബ്ലിയുഎം മൂവീസിന്റെ ബാനറില്‍ എന്‍.കെ. മുഹമ്മദ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍ നിര്‍വഹിക്കുന്നു. പശ്ചാത്തല സംഗീതം മോഹന്‍ സിത്താര, എഡിറ്റര്‍ പി.സി. മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പൗലോസ് കുറുമറ്റം, അസോസിയേറ്റ് ഡയറക്ടര്‍ കമല്‍ കുപ്ലേരി, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ ധനേഷ് ദാമോദര്‍, മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് റിയാസ് വയനാട്.

വയനാടിന്റെ പ്രകൃതി മനോഹാരിതയില്‍ പ്രണയവും, പ്രതികാരവും ഇഴചേരുന്ന ചിത്രത്തില്‍, ഗോത്ര വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടി നിരവധി വെല്ലുവിളികളെയും പരിഹാസങ്ങളെയും അതിജീവിച്ച് സമൂഹത്തിന്റെ ഉന്നതിയില്‍ എത്തുന്നതിന്റെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവത്ക്കരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *