ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘ചാവേറി’ന്‍റെ ടീസര്‍ പുറത്തിറങ്ങി.കത്തിയെരിയുന്ന കാട്, അവിടെ നിന്നും ജീവനും കൊണ്ടോടുന്നൊരാൾ. അയാൾക്ക് പിന്നാലെ പാഞ്ഞെത്തുന്ന ജീപ്പ്, അതിന് പിന്നിലായി ഓടുന്ന കുഞ്ചാക്കോ ബോബൻ, അതിന് പിറകിലായി ഒരു തെയ്യക്കോലവും. കരിമ്പാറകളും ഇടതൂർന്ന മരങ്ങളും പരന്ന കാടിന് നടുവിൽ നടക്കുന്ന ചോരപൊടിയുന്ന സംഭവ പരമ്പരകള്‍.
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ഈ ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യൻ.
ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ