ചരിത്രം കുറിച്ച് അവതാർ; റെക്കോർഡുകൾ തീർത്ത് മുന്നേറുന്നു

റെക്കോർഡുകൾ തീർത്ത് മുന്നേറുകയാണ് ‘അവതാർ: ദ വേ ഓഫ് വാട്ടർ’. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ബോക്‌സോഫീസിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് ഈ ജെയിംസ് കാമറൂൺ ചിത്രം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രമായി അവതാർ രണ്ടാം പതിപ്പ് മാറിയിരിക്കുകയാണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യൻ ബോക്‌സോഫീസിൽ നിന്ന് 439.50 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നതെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റായ സുമിത് കദേൽ ട്വീറ്റ് ചെയ്തത്. മാർവെൽ ചിത്രം അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിമിന്റെ റെക്കോർഡാണ് അവതാർ തകർത്തത്. ഡിസംബർ 16ന് തിയേറ്ററുകളിൽ എത്തിയ ചിത്രം 12,341 കോടി രൂപ കളക്ഷനാണ് ആഗോള ബോക്സോഫീസിൽ നിന്നും നേടിയത്. കഴിഞ്ഞ വർഷം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളിൽ കളക്ഷനിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ അവതാർ 2.

അവതാർ 2ന് അതിന്റെ മുടക്കു മുതൽ തിരിച്ചു പിടിക്കണമെങ്കിൽ 2 ബില്യൺ ഡോളർ എങ്കിലും നേടണമെന്നും എന്നാൽ മാത്രമേ തുടർ ഭാഗങ്ങൾ നിർമ്മിക്കാൻ ആവുകയുള്ളു എന്ന് ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു. അവതാറിന്റെ തുടർഭാഗങ്ങൾ എന്തായാലും സംഭവിക്കും എന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് ജെയിംസ് കാമറൂൺ ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *