ഗൗതം മേനോന്‍റെ ഏറ്റവും പുതിയ ചിത്രം വെന്തു തനിന്തത് കാട് ഒടി ടി യിൽ

  

വെന്തു തനിന്തത് കാട് എന്നാല്‍ കത്തിയമര്‍ന്ന കാട് എന്നര്‍ത്ഥം.ചിത്രങ്ങള്‍ക്ക് പേരിടുന്നതില്‍ കവിഹൃദയം സൂക്ഷിക്കുന്ന ഗൗതം മേനോന്‍റെ ഏറ്റവും പുതിയ ചിത്രമാണ് വെന്തു തനിന്തത് കാട് മലയാളികള്‍ക്ക് സുപരിചിതനാണ് ഗൗതം മേനോന്‍. കാക്ക കാക്ക, വേട്ടയാട് വിളയാട്, വര്‍ണങ്ങള്‍ ആയിരം എന്നീ ചലച്ചിത്ര കവിതകളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ഗൗതമിന്‍റെ കാടിന്‍റെ കഥ ഒക്ടോബര്‍ പതിനഞ്ചു മുതല്‍ ഓ ടി ടി  ഫ്ളാറ്റുഫോമില്‍ ഓടിത്തുടങ്ങുന്നു. ആമസോണ്‍ പ്രൈംമിന്‍റെ സ്ക്രീനിലാണ്.പടം ഓടിത്തുടങ്ങുന്നത്.അച്ഛന്‍ തനി കേരളീയന്‍, അമ്മ തമിഴകത്തുകാരി.രാം ഗോപാല്‍ വര്‍മ്മയെപ്പോലെ ഗൗതമും എന്‍ജിനീയറാണ്. രാജീവ് മേനോന്‍റെ പരസ്യക്കമ്പിനിയിലൂടെയാണ് ഗൗതം സിനിമയിലെത്തിയത്.

സിലമ്പരശനാണ് വെന്തു തനിന്തത് കാട്ടിലെ നായകന്‍. നീരജ് മാധവനും ഒരുപ്രധാനവേഷതിലഭിനയിക്കുന്നു. രാധിക, ശരത് കുമാര്‍,ഡല്‍ഹി ഗണേഷ്, സിധ്ദി ഇദ്നാനി എന്നിവരും ചിത്രത്തിലഭിനയിക്കുന്നു. മലയാളികള്‍ക്ക് പരിചിഥാനായ ജയമോഹനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് സുനി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നുസിധ്ദി ഇദ്നാനിയാണ് ചിത്രത്തില്‍ സിലമ്പരശന്‍റെ. രണ്ടായിരത്തി പതിനേഴുമുതല്‍ തെന്നിന്ത്യന്‍ സിനിമയില്‍ സജീവ സാന്നിധ്യമാണ്സിദ്ധി. ജാമ്പാ ലക്കിടി പമ്പ, പ്രേമകഥ ചിത്രം എന്നിവയാണ് സിധ്ദി ഇദ്നാനിയുടെപേരെടുത്തു പറയാവുന്ന ചിത്രങ്ങള്‍. ഇപ്പോള്‍ വെന്തു തനിന്തത് കാടും. തെലുങ്കിലും താമിഴിലുമാണ് സിധ്ദി ഇദ്നാനിയുടെ അധികചിത്രങ്ങളും റിലീസ്ചെയ്തിട്ടുള്ളത്. മലയാള സിനിമയിലേക്കും സിധ്ദിക്കു ഒരു കണ്ണുണ്ട്. ഗൗതം മേനോന്‍റെ പുതിയ പടം ഈ നടിയുടെ മാറ്ററിയുന്ന ഉരകല്ലായി മാറുന്നതെങ്ങനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *