‘ഗ്ർർർ’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സൂപ്പർഹിറ്റ്‌ ചിത്രമായ ‘ഇസ്ര’യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഗ്ർർർ…’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ സിനിഹോളിക്സ് ആണ്.

ഇസ്രയ്ക്കു ശേഷമുള്ള സംവിധായകന്റെ ചിത്രം എന്നതിനാൽ പ്രേക്ഷകർക്ക് ചിത്രത്തിനുള്ള പ്രതീക്ഷ വലുതാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ടതോടെ ചിത്രത്തിന്റെ കഥാപശ്ചാത്തലവും ചുറ്റുപാടും എന്താകും എന്നറിയാനുള്ള കൗതുകത്തിലാണ് പ്രേക്ഷകർ. സംവിധായകൻ ജയ് കെയും പ്രവീൺ എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ എന്നതും ‘ഗ്ർർർ …’-ന്റെ പ്രത്യേകതയാണ്.

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മിഥുൻ എബ്രഹാം, ദിനേഷ് എസ് ദേവൻ, സനു കിളിമാനൂർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോൾ: ഷബീർ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, വിഎഫ്എക്സ് : എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അധിക ഡയലോഗുകൾ: ആർജെ മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആൽവിൻ ഹെൻറി, മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാര്‍ട്ടിസ്റ്റ്, പിആർഒ: ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ്ങ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

Leave a Reply

Your email address will not be published. Required fields are marked *