അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് പൃഥ്വിരാജും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ഗോൾഡ്’. സിനിമയുടെ പരാജയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. ഗോൾഡ് പൊട്ടിയതല്ലെന്നും, പൊട്ടിച്ചതാണെന്നും അദ്ദേഹം പറയുന്നു.
റിലീസ് ആകുന്നതിന് മുമ്പ് നാൽപ്പത് കോടി കളക്ട് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമാണിത്. അതിനാൽത്തന്നെ ഇത് ഫ്‌ലോപ്പല്ല. തീയേറ്ററിൽ ഫ്‌ലോപ്പായതിന് കാരണം മോശം പബ്ലിസിറ്റിയും തന്നോട് കുറേ കള്ളത്തരങ്ങൾ പറഞ്ഞതും പണം എത്രയാണെന്ന് തന്നോട് മറച്ചുവച്ചതുമാണെന്ന് അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.’ഈ ചിത്രത്തിൽ ഞാൻ ഏഴ് വർക്കുകൾ ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ പ്രമോഷൻ സമയത്ത് വിട്ടുനിന്നിരുന്നു.
തീയേറ്ററിൽ മാത്രമാണ് ഈ സിനിമ പരാജയപ്പെട്ടത്. പ്രമത്തിന്റെ പോലും പണം തീയേറ്ററിൽ നിന്ന് കിട്ടാനുണ്ടെന്നാണ് അൻവറിക്ക പറഞ്ഞത്. തീയേറ്ററിൽ ആളുകളെ കൊണ്ട് കൂവിച്ച മഹാനും, മഹാന്റെ കൂടെയുള്ളവരും എല്ലാം പെടും ഞാൻ പെടുത്തും.’- അൽഫോൺസ് പുത്രൻ വ്യക്തമാക്കി. എന്തിനാണ് ഇത്രയും വിഷാദത്തിലാകുന്നത് എന്ന് ചോദിച്ചുകൊണ്ട് അൽഫോൺസ് പുത്രന്റെ പോസ്റ്റിന് താഴെ ഒരാൾ കമന്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.