“ഗാർഡിയൻ എയ്ഞ്ചൽ” വീഡിയോ ഗാനം റീലീസായി

ഭദ്ര ഗായത്രി പ്രോസക്ഷൻസിന്റെ ബാനറിൽ സെർജന്റ് സാജു എസ് ദാസ് സംവിധാനം ചെയ്ത് നായകനാവുന്ന “ഗാർഡിയൻ എയ്ഞ്ചൽ”എന്ന ചിത്രത്തിലെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം റീലീസായി.

ജ്യോതിഷ് കാശി എഴുതിയ വരികൾക്ക് റാം സുരേന്ദ്രൻ സംഗീതം പകരുന്ന്

ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മയും സന്നിദാനന്ദനും ചേർന്ന് ആലപിച്ച “കുഞ്ചിമല കോവിലെ….” എന്ന ലിറിക്കൽ വീഡിയോ ഗാനമാണ് ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോസിലൂടെ റിലീസായത്.

ലത ദാസ്, ശോഭിക ബാബു എന്നിവരാണ് നായികമാർ.രാഹുൽ മാധവ്,മേജർ രവി, നഞ്ചിയമ്മ,ലക്ഷ്മിപ്രിയ,ഷാജു ശ്രീധർ, ഗിന്നസ് പക്രു,തുഷാര പിള്ള, മായ സുരേഷ്, ദേവദത്തൻ,ജോൺ അലക്സാണ്ടർ എന്നിവർക്കൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

വേലു ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രൻ, സ്വപ്നറാണി, ഷീന മഞ്ചൻ എന്നിവരുടെ വരികൾക്ക് രാം സുരേന്ദർ, ചന്ദ്രദാസ് എന്നിവർ സംഗീതം പകരുന്നു.

നഞ്ചിയമ്മ,മധു ബാലകൃഷ്ണൻ,മൃദുല വാരിയർ,സൂരജ് സന്തോഷ്,സന്നിദാനന്ദൻ,ദുർഗ്ഗ വിശ്വനാഥ്,bഫ്രാങ്കോ തുടങ്ങിയവരോടൊപ്പം ശാലിനി രാജേന്ദ്രൻ,ഗൗരി ഗിരീഷ് എന്നിവരും ഗാനമാലപിക്കുന്നു.

എഡിറ്റർ-അനൂപ് എസ് രാജ്,പ്രോജക്ട് ഡിസൈൻ-എൻ എസ് രതീഷ്, അസോസിയേറ്റ് ഡയറക്ടർ-സലീഷ് ദേവ പണിക്കർ,സൗണ്ട് ഡിസൈനർ-ജുബിൻ, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് നമ്പ്യാർ, ആർട്ട്- അർജുൻ രാവണ, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ് വെൽ, മേക്കപ്പ്- വിനീഷ് മഠത്തിൽ, സിനുലാൽ, കൊറിയോഗ്രഫി-മനോജ് ഫിഡാക്ക്,കളറിസ്റ്റ്- മുത്തുരാജ്,ആക്ഷൻ- അഷ്റഫ് ഗുരുക്കൾ, ഫോട്ടോഗ്രാഫി-ശാന്തൻ അഫ്സൽ റഹ്മാൻ, ലോക്കേഷൻ മാനേജർ- ബാബു ആലിങ്കാട്, പബ്ലിസിറ്റി ഡിസൈനർ- അജയ് പോൾസൺ,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *